HOME
DETAILS
MAL
ബര്‍ദ്വാന്‍ ബോട്ടപകടം: 18 മൃതദേഹങ്ങള്‍ കണ്ടെത്തി
backup
May 16 2016 | 18:05 PM
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബര്‍ദ്വാനിലുള്ള ഗംഗാ നദിയില്‍ ബോട്ടു മുങ്ങി കാണാതായവരില്‍ 18 പേരുടെ മൃതദേഹം കണ്ടെത്തി. ബോട്ടു മുങ്ങി നാല്പതോളം പേരെ കാണാതായിരുന്നു.
കാണാതായ 12 ഓളം പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം.
അതിനിടെ അപകടം നടന്ന ശേഷം രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചു നാദിയ ജില്ലയിലെ നൃസിംഗപുര് ഖാട്ട് ജട്ടിയില്‍ അക്രമാസക്തരായ ജനക്കൂട്ടം അഞ്ചു ബോട്ടുകള്‍ നശിപ്പിച്ചിരുന്നു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ജനക്കൂട്ടം പൊലിസിനു നേരെ കല്ലുകള്‍ എറിഞ്ഞതിനെ തുടര്‍ന്നു പൊലിസുകാരില്‍ ചിലര്‍ക്കു പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."