സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന് സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്പര്യ ഹരജി. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ യോഗപരിശീലനം നിര്‍ബന്ധമാക്കണമെന്നാണു അഭിഭാഷകനായ അശ്വിനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം.
യോഗ പരിശീലനവും ആരോഗ്യ വിദ്യാഭ്യാസവും നല്‍കാതെ ആരോഗ്യത്തിനുള്ള അവകാശം (റൈറ്റ് റ്റു ഹെല്‍ത്ത്) എന്ന ലക്ഷ്യം കൈവരിക്കാനാവില്ല. യോഗയെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ദേശീയ യോഗ നയം' രൂപീകരിച്ചു വിദ്യാര്‍ഥികള്‍ക്കു യോഗ പരിശീലനം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരജി പരിഗണിച്ച സുപ്രിംകോടതി, കേസ് അടുത്തമാസം 17നു പരിഗണിക്കാമെന്ന് അറിയിച്ചു.
ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതിപ്രകാരം ഇവരെ യോഗ നിര്‍ബന്ധമായ ആരോഗ്യപരിശീലനമെന്നനിലക്കു പഠിപ്പിക്കണമെന്നും നിര്‍ദേശം നല്കുന്ന ഹരജിയില്‍ ആയുഷ് മന്ത്രാലയത്തോട് ദേശീയ യോഗനയം രൂപീകരിച്ച് യോഗയെ പ്രചരിപ്പിക്കാന്‍ സാമൂഹികക്ഷേമ, വവനിതാ ശിശുക്ഷേമമന്ത്രാലയങ്ങള്ക്കു ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."