ഒരാഴ്ചക്കുള്ളില്‍ 15 പാക് സൈനികരെ വധിച്ചെന്ന് ബി.എസ്.എഫ്
ശ്രീനഗര്‍: കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മുകശ്മിരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പ്രത്യാക്രമണത്തില്‍ 15 പാക് സൈനികരെ വധിച്ചതായി ബി.എസ്.എഫ്. 13 പാക് റേഞ്ചര്‍മാരെയും അതിര്‍ത്തി രക്ഷാസേനയിലെ രണ്ട് സൈനികരേയുമാണ് വധിച്ചത്.
തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടാകുന്നുണ്ടെന്നും ഇതിന്റെ ഭാഗമായുള്ള ശക്തമായ തിരിച്ചടിയിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ബി.എസ്.എഫ് ഉന്നത ഉദ്യോഗസ്ഥന് അരുണ്‍ കുമാര്‍ പറഞ്ഞു.
രജൗരി, സാമ്പ, അബ്ദുലിയ, ആര്.എസ് പുര എന്നിവിടങ്ങളിലാണ് നിരന്തരമായി വെടിവെപ്പുകള്‍ നടക്കുന്നത്. ഇന്നലെ പുലര്‍ച്ചെ നൗഷേര, സുന്ദര്‍ബനി, പല്ലന്‍വാല എന്നിവിടങ്ങളിലും വെടിവെപ്പുണ്ടായി. ഒരാഴ്ചക്കുള്ളിലുണ്ടായ പാക് വെടിവെപ്പില്‍ മൂന്ന് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. കൂടാതെ ആറു വയസുകാരന് കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കുല്‍ഗാമില്‍ ആറു തീവ്രവാദികള്‍ പിടിയില്‍
ശ്രീനഗര്‍: ജമ്മുകശ്മിരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേന നടത്തിയ വ്യത്യസ്ത തിരച്ചിലില്‍ ഒരു പൊലിസുകാരന് ഉള്‍പ്പെടെ ആറു തീവ്രവാദികളെന്നു കരുതുന്നവരെ പിടികൂടി.
ലഷ്കറെ ത്വയ്യിബ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സേന ബതാമലു പൊലിസ് സ്റ്റേഷന് പരിസരത്ത് തിരച്ചില്‍ നടത്തിയത്.
അറസ്റ്റിലായവരില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടിയതായി സുരക്ഷാ സൈന്യം അറിയിച്ചു.
പിടിയിലായ പൊലിസുകാരന് കുപ്വാരയിലെ കര്‍ണാ സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."