HOME
DETAILS

പനമരം പഞ്ചായത്തംഗം ടി മോഹനന്‍ രാജിവയ്ക്കണം: യു.ഡി.എഫ്

  
backup
October 28 2016 | 20:10 PM

%e0%b4%aa%e0%b4%a8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82%e0%b4%97%e0%b4%82-%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%8b


കല്‍പ്പറ്റ: പനമരം ഗ്രാമപഞ്ചായത്ത് അംഗവും വൈസ്പ്രസിഡന്റുമായ ടി മോഹനന്‍ രാജിവക്കണമെന്ന് യു.ഡി.എഫ് പനമരം പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെ ബാനറില്‍ മത്സരിച്ച് വിജയിച്ച ടി മോഹനന്‍ യു.ഡി.എഫ് വോട്ടര്‍മാരെ വഞ്ചിച്ച് സി.പി.എമ്മില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതുകൊണ്ടുതന്നെ പഞ്ചായത്ത് അംഗത്വം രാജിവച്ച് രാഷ്ട്രീയ ധാര്‍മികത കാണിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. 26 വര്‍ഷം യു.ഡി.എഫിനൊപ്പം നടന്ന് സ്ഥാനമാനങ്ങള്‍ നേടിയ വ്യക്തിയാണ് ടി മോഹനന്‍. അധികാരത്തിന് വേണ്ടി ഇപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്ന് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയാണ്. ഇതിനെതിരെയും സി.പി.എമ്മിന്റെ കച്ചവട താല്‍പര്യത്തോടുകൂടിയ രാഷ്ട്രീയ നീക്കത്തിനെതിരെയും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. നിലവില്‍ 12-11 എന്ന നിലയിലാണ് പനമരത്ത് യു.ഡി.എഫ് ഭരണം നടത്തുന്നത്. സി.എം.പിയുടെ ഒരംഗം മാത്രം പിന്തുണച്ചാലും എല്‍.ഡി.എഫിന് ഭരണം കിട്ടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 12 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ആദ്യത്തെ രണ്ടര വര്‍ഷം പ്രസിഡന്റ് പദവി കോണ്‍ഗ്രസിനും ബാക്കി രണ്ടര വര്‍ഷം ലീഗിനും കൊടുക്കാനായിരുന്നു പനമരത്തെ യു.ഡി.എഫ് ധാരണ.
അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനം അഞ്ചുവര്‍ഷമാണ് സി.എം.പിക്ക് അനുവദിക്കുകയും ചെയ്തു. അര്‍ഹമായ സ്ഥാനം സി.എം.പിക്ക് കൊടുത്തിട്ടുണ്ടെന്നും അതിനാല്‍ ടി മോഹനന്റെ ചുവടുമാറ്റം നീതിക്ക് നിരക്കുന്നതല്ലെന്നും യു.ഡി.എഫ് പനമരം പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ ഇബ്രാഹിം, പി.കെ അസ്മത്ത്, എം.സി സെബാസ്റ്റ്യന്‍, സന്തോഷ്‌കുമാര്‍, ടി.കെ ഭൂപേഷ്, ബെന്നി അരിഞ്ചേര്‍മല, സിനോ പാറക്കാലായില്‍, വി ഉമ്മര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago