മാനന്തവാടി നഗരത്തിലെ അനധികൃത കൈയേറ്റം വന്‍കിടക്കാരെ സംരക്ഷിക്കുന്നതിനെതിരേ സി.പി.ഐ പ്രക്ഷോപത്തിലേക്ക്
മാനന്തവാടി: നഗരത്തിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച സംഭവത്തില്‍ തെരുവോര കച്ചവടക്കാരെ ബലിയാടാക്കി വന്‍കിടക്കാരെ കച്ചവടക്കാരെ സംരക്ഷിക്കാനുള്ള ബന്ധപ്പെട്ടവരുടെ നീക്കത്തിനെതിരേ പ്രക്ഷോപം നടത്തുമെന്ന് സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി ടൗണ്‍ വികസനത്തിന്റ ഭാഗമായി അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെയും പാര്‍ക്കിങ് ഏരിയകള്‍ അനധികൃതമായി കച്ചവട റൂമുകളാക്കി തിരിച്ച് കച്ചവടം ചെയ്യുന്നതിനെതിരേയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സബ്കലക്ടര്‍, മുന്‍സിപ്പാലിറ്റി അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എല്ലാ രാഷ്ട്രീയ പ്രതിനിധികളും ഉള്‍പ്പെടുന്ന ട്രാഫിക് അഡ്വൈസറി യോഗം വിളിച്ച് ചേര്‍ക്കുകയും മുഴുവന്‍ അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെയും പാര്‍ക്കിങ് ഏരിയകള്‍ കച്ചവട റൂമുകളാക്കിയതിനെതിരെയും നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. ഇതിന്റെ ഭാഗമായി വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ഒഴിവാക്കപ്പെടുന്ന അര്‍ഹരെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സബ് കലക്ടര്‍, തഹസില്‍ദാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍, സെക്രട്ടറി പൊതുമരാമത്ത് എ.ഇ പോലിസ്സ് സി.ഐ ടൗണ്‍ പ്ലാനര്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും ചില വഴിയോര കച്ചവടക്കാരെ മാത്രം ഒഴിപ്പിച്ച് നടപടി അവസാനിപ്പിക്കുകയാണ് ഉണ്ടായത്.
പൊതു സ്ഥലങ്ങള്‍ കൈയേറി അനധികൃതമായി കച്ചവടം ചെയ്യുന്ന ചിലര്‍ക്കെതിരെ മാത്രം നടപടിയില്ല. വന്‍കിടക്കാര്‍ക്കെതിരേയും നടപടിയില്ല. ഇവര്‍ക്കൊക്കെ നിയമപരിരക്ഷ ലഭിക്കുന്നതിന് അധികൃതര്‍ ബോധപൂര്‍വം അവസരം സൃഷ്ട്ടിച്ച് കൊടുക്കുകയാണ്. പുനരധിവാസവും നടപ്പിലായില്ല. ഒഴിപ്പിക്കപ്പെട്ട അര്‍ഹരായ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും വന്‍കിടക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ടൗണിന്റെ വികസനം ഉറപ്പ് വരുത്തണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സര്‍വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനം പക്ഷപാതപരമായി നടപ്പിലാക്കുന്ന സബ് കലക്ടറുടെയും മുന്‍സിപ്പാലിറ്റി അധികൃതരുടെയും നിലപാടില്‍ പ്രതിഷേധിച്ചാണ് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുന്നത്. പ്രക്ഷോപ പരിപാടികളുടെ ആദ്യഘട്ടമായി നവംബര്‍ മൂന്നിന് മുന്‍സിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇ.ജെ ബാബു, ജോണി മറ്റത്തിലാനി, എല്‍ സോമന്‍നായര്‍, വി.കെ ശശിധരന്‍, കെ സജീവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."