ചെമ്പ്ര എസ്റ്റേറ്റ്; മാനേജ്മെന്റ് നടപടി പിന്‍വലിക്കണമെന്ന്
കല്‍പ്പറ്റ: ചെമ്പ്ര എസ്റ്റേറ്റ് അടച്ചുപൂട്ടി തൊഴിലാളികളെ പട്ടിണിക്കിടുന്ന മാനേജ്മെന്റ് നടപടി പിന്‍വലിച്ച് എസ്റ്റേറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉടമകള്‍ തയാറാകണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. യാതൊരു ചര്‍ച്ചക്കും തയ്യാറാകാതെ ഏകപക്ഷീയമായി തോട്ടം അടച്ചുപൂട്ടിയ നടപടി അംഗീകാരിക്കാനാകില്ല. മാനേജ്മെന്റിന്റെ പിടിപ്പുകേടില്‍ കുത്തഴിഞ്ഞ രീതിയിലേക്ക് എസ്റ്റേറ്റ് പ്രവര്‍ത്തനം മാറിയതിന് തൊഴിലാളികളെ കുറ്റപെടുത്തുകയാണ് മാനേജ്മെന്റ്. തൊഴിലാളികളുടെ കൂലി പോലും മാസങ്ങളോളം കുടിശ്ശികയാണ്. 2015-16 വര്‍ഷത്തെ ബോണസ് നല്‍കിയിട്ടില്ല. ഈ രീതിയില്‍ അനുദിനം ജീവിതപ്രയാസങ്ങള്‍ വേട്ടയാടുന്നവരെയാണ് തോട്ടം ഉടമകള്‍ വീണ്ടും പീഡിപ്പിക്കുന്നത്. ആനുകൂല്യങ്ങള്‍ നല്‍കാതെ തോട്ടം അടച്ചിട്ട് തൊഴിലാളികളെ തെരുവിലാക്കുന്ന നടപടിയില്‍നിന്നും അടിയന്തരമായി മാനേജ്മെന്റ് പിന്മാറണമെന്നും സി.പി.ഐ എം പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."