HOME
DETAILS
MAL
മാനേജ്‌മെന്റ് നടപടി തൊഴിലാളി വിരുദ്ധം: ഐ.എന്‍.ടി.യു.സി
backup
October 28 2016 | 20:10 PM
മേപ്പാടി: യാതൊരു കാരണവുമില്ലാതെ നിയമവിരുദ്ധമായി ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത നപടി തൊഴിലാളി ദ്രോഹമാണെന്നും എത്രയും പെട്ടെന്ന് ലോക്കൗട്ട് പിന്‍വലിക്കണമെന്നും മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി)യോഗം ആവശ്യപ്പെട്ടു. എസ്റ്റേറ്റിനെ മാത്രം ആശ്രയിച്ചുകഴിയു 320-ഓളം തൊഴിലാളികളും നൂറ് കണക്കിന് ആശ്രിതരും ആശങ്കയിലാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും മേപ്പാടിയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പി.എം പ്രസസേനന്‍ ഉദ്ഘാടനം ചെയ്തു. പി.കെ അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. പി.പി ആലി, കെ.വി പോക്കര്‍ഹാജി, ബി സുരേഷ്ബാബു, പി.കെ കുഞ്ഞിമൊയ്തീന്‍, ഒ ഭാസ്‌ക്കരന്‍, ടി.എ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."