എണ്ണയുടെ അമിതോപഭോഗം പ്രശ്നങ്ങളുണ്ടാക്കും
കോഴിക്കോട്: വെളിച്ചെണ്ണയാണ് ഏറ്റവും നല്ല എണ്ണയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട. പ്രഫസര്‍ ഡോ. പി കെ ശശിധരന്.
സണ്‍ഫ്ളവര്‍ എണ്ണ പൊരിക്കാന്‍ ഉപയോഗിക്കുന്നത് നല്ലതല്ല. എണ്ണയുടെ അമിതോപഭോഗം പ്രശ്നങ്ങളുണ്ടാക്കുമെന്നും പൊരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ശരീരത്തിന് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കോട്ടക്കല്‍ ആര്യവൈദ്യ ശാല കോഴിക്കോട് ശാഖ സംഘടിപ്പിച്ച ആരോഗ്യ സമീക്ഷയില്‍ പ്രമേഹം സംബന്ധിച്ച ചര്‍ച്ചയില്‍ പ്രബന്ധം അവതരിപ്പിച്ച്് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടക്കല്‍ ആര്യവൈദ്യ ശാല ജനറല്‍ മാനേജര്‍ കെ.എസ് മണി ഉദ്ഘാടനം ചെയ്തു. അഡീ. ചീഫ് ഫിസിഷ്യന്‍ ആന്റ് ചീഫ് സൂപ്രണ്ട് ഡോ പി എം വാരിയര്‍ അധ്യക്ഷനായി.
കോട്ടക്കല്‍ ആര്യവൈദ്യ ശാല അഡീ. ചീഫ് ഫിസിഷ്യന്‍ ആന്റ് സൂപ്രണ്ട് ഡോ കെ മുരളീധരന്, സി മണികണ്ഠന്, ഡോ കെ മഹേഷ്, ഡോ. എസ് ജി രമേഷ്, ഡോ വി ബബിതകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."