റേഷന്‍കടക്ക് മുന്നില്‍ ധര്‍ണ നടത്തി
തൊട്ടില്‍പ്പാലം: റേഷന്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം ഉപേക്ഷിക്കണമെന്നും കരട് ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും മുസ്‌ലിം ലീഗ് ദേവര്‍കോവില്‍ ശാഖാ കമ്മിറ്റി റേഷന്‍കടയിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി.
നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞമ്മദ് അധ്യക്ഷനായി. കെ.ടി അബൂബക്കര്‍ മൗലവി, കെ.കെ ഉമ്മര്‍ മാസ്റ്റര്‍, സയ്യിദ് ഷറഫുദ്ധീന്‍ ജിഫ്‌രി, ടി.എച്ച് അഹമ്മദ്, പി.വി റിയാസ്, പി.വി കുഞ്ഞബ്ദുല്ല, സവാദ് എം, ടി.കെ ജമാല്‍, വി.പി ഹമീദ് സംസാരിച്ചു.
വാണിമേല്‍: റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നതിനെതിരേ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ വാണിമേലിലെ വിവിധ റേഷന്‍ കടകള്‍ക്കു മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.
ഭൂമിവാതുക്കല്‍, പരപ്പുപാറ, വയല്‍പ്പീടിക എന്നിവിടങ്ങളില്‍ നടന്ന ധര്‍ണ എന്‍.കെ മൂസ മാസ്റ്റര്‍, വി.കെ കുഞ്ഞാലി മാസ്റ്റര്‍, സി.വി.എം വാണിമേല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
വാണിമേല്‍: വയല്‍പീടികയില്‍ നടന്ന റേഷന്‍കട ധര്‍ണയും പ്രതിഷേധ പ്രകടനവും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സി.വി.എം വാണിമേല്‍ ഉദ്ഘാടനം ചെയ്തു. എം.കെ ആലിഹസ്സന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ.കെ നവാസ്, അഷ്‌റഫ് കൊറ്റാല, എ.കെ ജാഫര്‍, പറമ്പത്ത് റസാഖ് സംസാരിച്ചു. സി.വി മൊയ്തീന്‍ ഹാജി സ്വാഗതവും നജ്മുസാഖിബ് നന്ദിയും പറഞ്ഞു.
വടകര: റേഷന്‍കടകള്‍ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നയം പുന:പരിശോധിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കടമേരി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍കടയുടെ മുന്നില്‍ ധര്‍ണ നടത്തി.
ആയഞ്ചേരി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കാട്ടില്‍ മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.കെ മൊയ്തു അധ്യക്ഷനായി. തറമല്‍ കുഞ്ഞമ്മദ്, കാട്ടില്‍ സാജിദ്, ടി.കെ ഹാരിസ്, സി.കെ ഗഫൂര്‍, സി.എച്ച് അഷ്‌റഫ്, ടി.കെ ബഷീര്‍, കെ.വി അഹമദ് പ്രസംഗിച്ചു.
പാറക്കടവ്: എ.പി.എല്‍ വിഹിതം വെട്ടിക്കുറച്ചതിലും അര്‍ഹരെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നു ഒഴിവാക്കിയതിലും പ്രതിഷേധിച്ച് ജാതിയേരി ടൗണ്‍ മുസ്‌ലിം ലീഗ് ജാതിയേരി റേഷന്‍ കടയിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് വയലോളി അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ടി.ടി.കെ അമ്മദ് ഹാജി അധ്യക്ഷനായി. ഇ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സി.സി ജാതിയേരി, പി.കെ ഖാലിദ്, കോറോത്ത് അഹമ്മദ് ഹാജി, പുന്നോളി സൂപ്പി ഹാജി, പി.വി അമ്മദ് ഹാജി, എന്‍.പി ഹസ്സന്‍, കെ.ടി അമ്മദ് ഹാജി, വി. ഉസ്മാന്‍, കെ.പി.കെ മൊയ്തു. വി.വി.കെ ജാതിയേരി, പി. റാഷിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."