പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളുടെ നേര്‍ക്കാഴ്ചയുമായി ചിത്ര പ്രദര്‍ശനം
താമരശ്ശേരി: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളുടെ നേര്‍ക്കാഴ്ച കാന്‍വാസിലേക്ക് പകര്‍ത്തി ചിത്രകാരന്‍ അജയന്‍ കാരാടി. താമരശ്ശേരി പ്രസ് ഫോറവും സൗഹൃദ വേദിയും ചേര്‍ന്ന് സംഘടിപ്പിച്ച ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി.
പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകള്‍, ആവാസ വ്യവസ്ഥകള്‍ താളം തെറ്റുന്നതിന്റെ കാരണങ്ങള്‍, ലോകം ഇന്ന് നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, പ്രകൃതിയിലെ ജീവജാലങ്ങള്‍ പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ചുപോന്ന സുന്ദരമായ കാലം, തുടങ്ങിയ സമൂഹം ചര്‍ച്ച ചെയ്യപ്പെടേ@ണ്ടതും പരിഹാരം ക@െണ്ടത്തേണ്ട@തുമായ യാഥാര്‍ഥ്യങ്ങളാണ് അജയന്‍ കാരാടിയുടെ നാല്‍പതേളം അക്രിലിക് പെയിന്റിംങ്ങുകളുടെ പ്രമേയം. പി.കെ. ജി വാര്യര്‍ മാസ്റ്ററുടെ അനുസ്മരണ പരിപാടിയുടെ ഭാഗമായി താമരശ്ശേരി പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന ചിത്ര പ്രദര്‍ശനം നാടകകൃത്ത് ഹുസൈന്‍ കാരാടി ഉല്‍ഘാടനം ചെയ്തു. ഉസ്മാന്‍ പി ചെമ്പ്ര അധ്യക്ഷനായി. രാജേഷ് പരപ്പില്‍, അജയന്‍ കാരാടി, സി.ടി. ടോം,പി.വി.ദേവരാജന്‍, ഗോപാല്‍ ഷാംഗ്,വിനോദ് താമരശ്ശേരി, അഡ്വ. ബിജുകണ്ണന്തറ എന്നിവര്‍ സംസാരിച്ചു. സോമന്‍ പിലാതോട്ടം സ്വാഗതവും ശ്രീധരന്‍പറക്കാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."