പ്രൈമറി സ്കൂളുകളില്‍ വൈഫൈ കണക്ഷന് ആദ്യഘട്ടം നവംബര്‍ ഒന്ന് മുതല്‍
കോഴിക്കോട്: സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളില്‍ വൈഫൈ കണക്ഷന് ലഭ്യമാക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെ ഐ.ടി അറ്റ് സ്കൂളാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈസ്കൂളിനൊപ്പം യു.പി-എല്‍.പി ക്ലാസ് റൂമുകള്‍ കൂടി ഹൈടെക് ആക്കി മാറ്റുന്നതിനായാണിത്. കേരളത്തിലെ 10,000 സ്കൂളുകളിലാണ് വൈഫൈ സംവിധാനം ആരംഭിക്കുക. ഒരു സെക്കന്‍ഡില്‍ രണ്ടു മെഗാ ബൈറ്റ് വരെ ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും കണക്ഷന്.
ഈ അക്കാദമിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പേ എല്ലാ സ്കൂളുകളിലും വൈഫൈ കണക്ഷന് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി യുനീക്ക് വെബ് പോര്‍ട്ടലും കോള്‍ സെന്ററും ബി.എസ്.എന്‍.എല്‍ ആരംഭിക്കുന്നുണ്ട്. പദ്ധതിക്കിടയില്‍ വരുന്ന എല്ലാ പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കാനാകും. നിലവില്‍ ലാന്റ്ഫോണ്‍ സംവിധാനമില്ലാത്ത സ്കൂളുകളിലേക്ക് ബി.എസ്.എന്‍.എല്‍ ഫോണ്‍ കണക്ഷനും നല്‍കും. 2007 മുതല്‍ ബി.എസ്.എന്‍.എല്‍ സ്കൂളുകളിലേക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് നല്കി വരുന്നുണ്ട്. ഇതിനകം അയ്യായിരത്തില്‍പ്പരം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ബി.എസ്.എന്‍.എല്‍ നല്‍കിക്കഴിഞ്ഞു.
ഓരോ സ്കൂളിലെയും കംപ്യൂട്ടര്‍ ലാബുകളിലേക്ക് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ ബ്രോഡ്ബാന്‍ഡ് മോഡം കണ്ക്ട് ചെയ്തു നല്‍കുകയാണ് ചെയ്യുക. കംപ്യൂട്ടര്‍ ലാബില്ലാത്ത സ്കൂളുകളിലെ ഓഫിസ് റൂമുകളിലെ കംപ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കും. അതേസമയം അതാത് സ്കൂളുകളിലെയും അധ്യാപകര്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ആവിഷ്കരിക്കണമെന്നും നിര്‍ദേശമുണ്ട്.
അധ്യാപകര്‍ക്ക് മാത്രമറിയാകുന്ന തരത്തിലായിരിക്കും വൈഫൈയുടെ പാസ്വേഡ് ക്രമീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."