സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നയം അവസാനിപ്പിക്കണം
മഞ്ചേരി: സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ നടപടി അവസാനിപ്പിക്കണമെന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പനി, തലവേദന തുടങ്ങിയ രോഗങ്ങളുമായി മെഡിക്കല്‍ കോളജിലെത്തിയാല്‍ പരിശോധനയില്ലെന്നുപറഞ്ഞു രോഗികളെ പറഞ്ഞയക്കുകയാണന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ഗുരുതരമായ രോഗികളെ മാത്രം പരിശോധിക്കുകയും അല്ലാത്തവരെ തിരിച്ചയക്കുകയും ചെയ്യുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. ഈ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും യൂത്ത്‌കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് അക്ബര്‍ മീനായ്, സിക്ന്തര്‍ ഹയാത്ത്, ഫാസില്‍ പറമ്പന്‍, ഷബീര്‍കുരിക്കള്‍, ഫൈസല്‍, മഹ്‌റൂഫ് സംസാരിച്ചു.
റേഷന്‍ കട ഉപരോധിച്ചു
മഞ്ചേരി: റേഷന്‍ സമ്പ്രദായം തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മേലാക്കം മുസ്‌ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ഷാപ്പ് ഉപരോധിച്ചു. മേലാക്കം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.ടി അഷ്‌റഫ് ഹാജി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മുസ്തഫ ആക്കല, വി.ടി ഷഫീഖ്, വി അറമുഖന്‍, എ.കെ ശിഹാബ്, എം മുഷ്താഖ്, പി അബ്ദുസലാം, എം ഹാരിസ് സംസാരിച്ചു.
മഞ്ചേരി: പേലേപ്പുറം റേഷന്‍ ഷോപ്പിലേക്ക് നടത്തിയ മാര്‍ച്ച് എലമ്പ്ര ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കോയ തങ്ങള്‍, ശാഫി പി.കെ, ബാപ്പു നിരന്നപറമ്പ് , റഹീം മേലേതില്‍ സംസാരിച്ചു.
കരുളായി: സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ ജനവിരുദ്ധ ഭക്ഷ്യനയത്തിനെതിരേ മുസ്‌ലീം ലീഗ് കരുളായി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണയും സമരവും നടത്തി. പള്ളിപ്പടി റേഷന്‍ക്കടയ്ക്കു മുമ്പിലാണു സമരം നടത്തിയത്. മുസ്‌ലീംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്്തു. ഇ.കെ അസൈനാര്‍, കെ.നാസര്‍, ടി.പി സിദ്ധീഖ്, കെ.ബാബുട്ടി, കെ.ടി സൈദലവി, സ്വാലിഹ് ശരീഫ്, പി.റസാഖ്, ടി.കെ ഇഖ്ബാല്‍, വികെ. സക്കീര്‍, ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."