HOME
DETAILS

മുതിര്‍ന്ന ക്രിക്കറ്റര്‍ ദീപക് ഷോദന്‍ അന്തരിച്ചു

  
backup
May 16 2016 | 19:05 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d

അഹമ്മദാബാദ്: കന്നി ടെസ്റ്റ് മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ഭുത താരമായിരുന്ന ദീപക് ഷോദന്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. അഹമ്മദാബാദിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേത്തിന് 87 വയസായിരുന്നു. രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന ടെസ്റ്റ് ക്രിക്കറ്റ് താരം കൂടിയായിരുന്നു സോദന്‍.


ഇടങ്കൈയന്‍ ബാറ്റ്‌സ്മാനായിരുന്ന ഷോദന്‍ 1952 പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തില്‍ തന്റെ 25ാം വയസിലാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. മത്സരത്തില്‍ എട്ടാമതായി ഷോദന്‍ ക്രീസിലെത്തുമ്പോള്‍ ഇന്ത്യ ആറിന് 179 എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു. എന്നാല്‍ ക്ഷമാപൂര്‍വം ക്രീസില്‍ ഉറച്ചുനിന്ന ഷോദന്‍ 110 റണ്‍സെടുത്ത ശേഷമാണ് ക്രീസ് വിട്ടത്. ഷോദന്റെ മികവില്‍ മത്സരത്തില്‍ ഇന്ത്യ 140 റണ്‍സ് ലീഡ് നേടുകയും ചെയ്തു. എന്നാല്‍ മത്സരം സമനിലയില്‍ കലാശിച്ചു. സ്വതന്ത്ര രാജ്യമായതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചരിത്രപരമായ ആദ്യ ടെസ്റ്റ് മത്സരം കൂടിയായിരുന്നു അത്.
ഇന്ത്യയുടെ റിസര്‍വ് ബെഞ്ച് താരമായിരുന്നു ഷോദന്‍. കൊല്‍ക്കത്തയില്‍ നടന്ന പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടീം ക്യാപ്റ്റന്‍ വിജയ് ഹസാരെയ്ക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഷോദന്‍ ടീം ജേഴ്‌സി അണിയുന്നത്. പിന്നീട് നടന്ന അഭിമുഖങ്ങളില്‍ വിജയ് ഹസാരെയ്ക്ക് പകരം ടീമിനെ നയിച്ച ലാലാ അമര്‍നാഥാണ് തനിക്ക് അരങ്ങേറ്റത്തിന് അവസരമൊരുക്കിയതെന്ന് ഷോദന്‍ വ്യക്തമാക്കിയിരുന്നു.


എന്നാല്‍ പാകിസ്താനെതിരായ പരമ്പരയ്ക്ക് ശേഷം കേവലം രണ്ടു മത്സരങ്ങള്‍ മാത്രമാണ് ഷോദന്‍ കളിച്ചത്. അത് വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു. 1953 വിന്‍ഡീസില്‍ വച്ചായിരുന്നു മത്സരം. ഇന്ത്യയില്‍ നിന്ന് ചെറു കപ്പലുകളിലാണ് ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസിലെത്തിയത്. പ്രതികൂല കാലാവസ്ഥയില്‍ വിന്‍ഡീസിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനായില്ല. എന്നാല്‍ പോര്‍്ട് ഓഫ് സ്‌പെയിനില്‍ നടന്ന ആദ്യ ടെസ്ലില്‍ വാലറ്റത്ത് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ഷോദന് സാധിച്ചു. എന്നാല്‍ പിന്നീടുള്ള മൂന്നു ടെസ്റ്റുകളില്‍ അസുഖത്തെ തുടര്‍ന്ന് ഷോദന് കളിക്കാന്‍ സാധിച്ചില്ല. ജമൈക്കയില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അസുഖം വകവയ്ക്കാതെ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഷോദന്‍ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുക്കുകയും ചെയ്തു. മത്സരത്തില്‍ കരുത്തരായ വിന്‍ഡീസിനെതിരേ ഇന്ത്യ 264 റണ്‍സ് ലീഡ് വഴങങിയ സമയത്തായിരുന്നു ഷോദന്റെ ഐതിഹാസിക പ്രകടനം.
ഇന്ത്യയുടെ ഇതിഹാസ താരം മാദവ് ആപ്‌തെ പില്‍ക്കാലത്ത് ഷോദന്റെ മാസ്മരിക പ്രകടനത്തെ പ്രകീര്‍ത്തിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനോടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago