കാല്‍നട യാത്രക്കാരനെ വാഹനമിടിച്ചു മൈലപ്പുറത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
മലപ്പുറം: കോട്ടപ്പടി-തിരൂര്‍ റോഡില്‍ മൈലപ്പുറത്ത് കാല്‍നടയാത്രക്കാരനെ വാഹനമിടിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. സീബ്രാലൈന്‍ മുറിച്ചുകടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനെ സ്‌കൂള്‍ വാന്‍ ഇടിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം തുടങ്ങിയത്. ഇതോടെ നൂറുകണക്കിനു വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലായി. മൂന്നാഴ്ച മുമ്പ് സമാനമായ സംഭവം പ്രദേശത്ത് നടന്നിരുന്നു.
പ്രദേശത്ത് ട്രാഫിക് നിയന്ത്രണത്തിനു പൊലിസിനെ നിയമിക്കണമെന്നും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനു ഹമ്പ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ഇതിനിടെ സ്ഥലത്തെത്തിയ പൊന്നാനി സി.ഐ വാഹനങ്ങള്‍ കടത്തിവിടാന്‍ നാട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ ആവശ്യങ്ങളില്‍ ഉറച്ചു നിന്നു. തുടര്‍ന്നു മലപ്പുറം പൊലിസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി ഗതാഗത തടസം നിയന്ത്രിക്കാന്‍ പൊലിസിനെ ചുമതലപ്പെടുത്തിയതോടെയാണ് സമരം അവസാനം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."