ഇനി ഉറക്കമില്ലാതെ രണ്ടുദിനം
സ്വന്തം ലേഖകന്‍
കോഴിക്കോട്: ജില്ലയിലെ ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ പ്രതീക്ഷയും ആശങ്കയും പുലര്‍ത്തി ഇരുമുന്നണികളും. രണ്ടുമാസം നീണ്ട പ്രചാരണ കോലാഹലത്തിനും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഒടുവില്‍ ജനം വിധിയെഴുതിയപ്പോള്‍ ഫലം എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥികളും മുന്നണി പ്രവര്‍ത്തകരും. രാത്രി വരെ നീണ്ട വോട്ടെടുപ്പിനു ശേഷം കൂട്ടലും കിഴിക്കലുമായി കണക്കെടുപ്പിലായിരുന്നു പ്രധാന മുന്നണികളുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍.
വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിങ് യു.ഡി.എഫിന് ഗുണകരമാണെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. എന്നാല്‍ സംസ്ഥാനത്താകെ ആഞ്ഞുവീശിയ ഇടതു തരംഗമാണ് ബൂത്തുകളില്‍ പ്രകടമായതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഇരുമുന്നണികളുടെയും പ്രവര്‍ത്തകര്‍ മത്സരിക്കുന്നത് ജില്ലയിലെ എല്ലാ ബൂത്തുകളിലും കാണാമായിരുന്നു. ഗ്രാമീണ മേഖലയിലാണ് ഉയര്‍ന്ന പോളിങ് ഉണ്ടായത്. നഗരപ്രദേശത്ത് പോളിങ് ശതമാനം പതിവുപോലെ കുറവായിരുന്നു. പ്രചാരണ രംഗത്തുണ്ടായ ഇഞ്ചോടിഞ്ച് പോരാട്ടം വോട്ടെടുപ്പ് ദിവസവും പ്രതിഫലിച്ചുവെന്നതാണ് ഈ മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിങ് ശതമാനം വ്യക്തമാക്കുന്നത്.
വടകരയില്‍ പോളിങ് ശതമാനം ഉയര്‍ന്നത് ശക്തമായ മത്സരം നടന്നതിന്റെ തെളിവാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇരുമുന്നണികള്‍ക്കൊപ്പം ആര്‍.എം.പിയും ശക്തമായ മത്സരമാണ് ഇവിടെ കാഴ്ചവച്ചത്. ജില്ലയില്‍ ഏറ്റവും ശ്രദ്ധേയ മത്സരം നടന്ന കുറ്റ്യാടിയില്‍ പേരാമ്പ്രയിലും കുന്ദമംഗലത്തും തിരുവമ്പാടിയിലും കൊടുവള്ളിയിലും കൊയിലാണ്ടിയിലും ഉയര്‍ന്ന പോളിങ് ഉണ്ടായത് ഇവിടങ്ങളിലെ പോരാട്ടം അത്രമാത്രം കടുപ്പമായിരുന്നുവെന്നും മുന്നണികള്‍ വിലയിരുത്തുന്നു.
19ന് വോട്ടെണ്ണും വരെ സ്ഥാനാര്‍ഥികള്‍ക്കും മുന്നണി പ്രവര്‍ത്തകര്‍ക്കും ഇനി ഉറക്കമുണ്ടാകില്ല. അവകാശ വാദങ്ങള്‍ തകര്‍ന്നടിയുമോയെന്ന ആശങ്കയും മുന്നണി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ജില്ലയില്‍ കുറഞ്ഞത് ഒന്‍പത് സീറ്റ് നേടുമെന്നാണ് തെരഞ്ഞെടുപ്പിന് തലേദിവസം യു.ഡി.എഫ് അവകാശപ്പെട്ടത്. 13ല്‍ 13ഉം നേടുമെന്ന് ഇടതുമുന്നണിയും അവകാശപ്പെട്ടു. അക്കൗണ്ട് തുറക്കുമെന്ന് ബി.ജെ.പി നേതൃത്വവും അവകാശപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."