HOME
DETAILS
MAL
എസ്.ഐ ലോഡ്ജ് ജീവനക്കാരിയെ കടന്ന് പിടിച്ചെന്ന് ആരോപണം
backup
October 28 2016 | 21:10 PM
തലശ്ശേരി: തലശ്ശേരി മേഖലയിലുണ്ടായ രാഷട്രീയ അക്രമങ്ങളെ തുടര്‍ന്ന് ക്രമ സമാധാന പാലനത്തിനെത്തിയ കെ.എ.പി.യിലെ എസ്.ഐ ലോഡ്ജിലെ ജീവനക്കാരിയെ കടന്ന് പിടിച്ചതായി ആരോപണം. തലശ്ശേരി പുതിയ ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ആരോപണം സംബന്ധിച്ച സംഭവം ഉണ്ടായതെന്ന് പറയുന്നു. ലോഡ്ജിലെ തൂപ്പ് കാരിയെ എസ്.ഐ കടന്ന് പിടിച്ചെന്നാണ് ആരോപണം. എന്നാല്‍ പൊലിസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ എസ്.ഐയില്‍ നിന്ന് വിശദീകരണം തേടിയതായും വിവരമുണ്ട്. കെട്ടിടത്തിലെ ഗ്രില്‍സിന്റെ വാതില്‍ തുറക്കാന്‍ സഹായിക്കുകയാണ് ചെയ്തതെന്ന് എസ്.ഐ ഉന്നത പൊലിസ് ഉദ്യോഗസ്ഥരോട് വിശദീകരണം നല്‍കിയതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."