സീറോ വെയിസ്റ്റ് ക്യാംപയിന് തുടങ്ങി
തളിപ്പറമ്പ് : സംസ്ഥാന സര്‍ക്കാര്‍ പൊതുജന പങ്കാളിത്തത്തോടെ ശാസ്ത്രീയമായ മാലിന്യസംസ്ക്കരണത്തിന് നവംബര്‍ ഒന്നു മുതല്‍ തുടക്കം കുറിക്കുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ പ്രചരണം നടത്തുന്നതിന് ആന്തൂര്‍ നഗരസഭയും വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. നഗരസഭയിലെ സ്ഥാപനമേധാവികളുടേയും, ക്ലബ്ബ് ഭാരവാഹികള്‍, അധ്യാപകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കന്‍വാടി പ്രവര്‍ത്തകര്‍, വാര്ഡുവികസനസമിതി കണ്‍വീനര്‍മാര്‍, വ്യവസായികള്‍, വ്യാപാരികള്‍, എന്നിവരുടെയും യോഗം ചേരുകയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി നഗരസഭാതല കണ്വന്ഷന് നടത്തുകയും നഗരസഭാതല കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.
പദ്ധതിയുടെ രൂപരേഖയും തയ്യാറാക്കി. നവംബര്‍ ഒന്നിന് പറശ്ശിനിക്കടവ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന മാലിന്യമുക്തകേരളം പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ പി.കെ.ശ്യാമള, കെ ഷാജു, ബിനു സി കുഞ്ഞപ്പന്, കെ.പി ശ്യാമള, സി കൃഷ്മകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."