റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ട് ഉടമയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘത്തിലെ മുഖ്യപ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. മുണ്ടേരിമൊട്ട ഹരിജന്‍ കോളനിക്കടുത്തെ സനുഭിയാസിലെ പി മുഹമദ് റിനാസിനെയാ(29)ണ് കണ്ണൂര്‍ ടൗണ്‍ സി.ഐ കെ.വി വേണുഗോപാലും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 16ന് പയ്യാമ്പലത്തെ അജാസ് റിസോര്‍ട്ട് ഉടമ കുറ്റിയാട്ടൂര്‍ പള്ളിമുക്കിലെ സിത്താരയില്‍ പി.വി അംജാദിനെ(27) തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചുവെന്ന കേസിലാണ് അറസ്റ്റ്. കാറില്‍ പയ്യാമ്പലത്തെ റിസോര്‍ട്ടിലെത്തിയ അംജാദിനെ അദ്ദേഹത്തിന്റെ തന്നെ കാറില്‍ ആയിക്കര ഹാര്‍ബര്‍ പരിസരത്തേക്കു തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് ആറു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നുവത്രെ. 80,000 രൂപ വിലവരുന്ന വാച്ചും 18,000 രൂപ മൂല്യമുള്ള ആയിരം ദിര്‍ഹവും ആറംഗ സംഘം തട്ടിയെടുത്തതായും പരാതിയുണ്ട്. അംജാദ് നിലവിളിച്ചപ്പോള്‍ പ്രതികള്‍ ഓടിരക്ഷപ്പെട്ടുവെന്നാണ് കേസ്. അംജാദിന്റെ സമീപത്തേക്ക് പ്രതികളെത്തിയിരുന്ന ബൈക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചു വ്യക്തമായ വിവരംലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."