HOME
DETAILS

നീലഗിരിയില്‍ 70.53 ശതമാനം പോളിങ്

  
backup
May 16 2016 | 20:05 PM

%e0%b4%a8%e0%b5%80%e0%b4%b2%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-70-53-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%b3

ഗൂഡല്ലൂര്‍: വിധിയെഴുത്ത് കഴിഞ്ഞു. നീലഗിരി ജില്ലയില്‍ 70.53 ശതമാനം പോളിങ്. പോളിംഗ് സമാധാനപരമായിരുന്നു. നീലഗിരി ജില്ലയിലെ ഊട്ടി, കുന്നൂര്‍, ഗൂഡല്ലൂര്‍ നിയോജക മണ്ഡലങ്ങളിലായി 31 പേരാണ് ജനവിധി തേടിയത്. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പി ശങ്കര്‍ ഊട്ടി ജോസഫ് കോളജില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഡി എം കെ ഗൂഡല്ലൂര്‍ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എം ദ്രാവിഡമണി പന്തല്ലൂര്‍ ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ 124ാമത് പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. എ ഐ എ ഡി എം കെ ഗൂഡല്ലൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ക്യു എസ് കലൈശെല്‍വന്‍ കുന്നൂര്‍ കറന്‍സി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ഗൂഡല്ലൂര്‍ മണ്ഡലം സി പി എം സ്ഥാനാര്‍ഥി പി തമിഴ്മണി കല്ലിച്ചാല്‍ ജി ടി ആര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
ബി ജെ പി സ്ഥാനാര്‍ഥി അഡ്വ. പരശുറാമന്‍ ഗൂഡല്ലൂര്‍ സ്‌കൂളിലും നാംതമിഴര്‍ സ്ഥാനാര്‍ഥി കാര്‍മേഘം നാടുകാണി ഗവ. സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. 2011ല്‍ നീലഗിരി ജില്ലയില്‍ 71.94 ശതമാനമായിരുന്നു പോളിങ്.  പ്രായംചെന്നവരെ വാഹനത്തില്‍ കൊണ്ടുവന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യിപ്പിച്ചത്. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിന് കര്‍ശന നിയന്ത്രണമാണ് ഇലക്ഷന്‍ കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ബൂത്തിന് 100 മീറ്റര്‍ അകലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത പൊലിസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡി എം കെ, എ ഐ എ ഡി എം കെ, സി പി എം എന്നി പ്രമുഖ പാര്‍ട്ടികളാണ് നീലഗിരി മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ മത്സരിച്ചിരുന്നത്. ഗൂഡല്ലൂര്‍ മണ്ഡലത്തില്‍ ഇത്തവണ ത്രികോണ മത്സരമാണ് നടന്നത്. ജനവിധി അറിയാന്‍ മൂന്ന് നാള്‍ കാത്തിരിക്കണം. 19നാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഊട്ടി ഫിങ്കര്‍പോസ്റ്റിലെ പോളിടെക്‌നിക് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുക. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ദേവര്‍ഷോല, പാടന്തറ, മസിനഗുഡി, ചേരമ്പാടി, ദേവാല, എരുമാട്, പാക്കണ തുടങ്ങിയ സ്ഥലങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട ക്യൂ കാണാമായിരുന്നു.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളും. സംസ്ഥാനത്ത് ഉച്ചക്ക് ഒരു മണിവരെ 42.10 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 232 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോയമ്പത്തൂര്‍, ഈറോഡ് ജില്ലകളില്‍ ഡി എം കെ, എ ഡി എം കെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വൈദ്യുതി തടസം ഇലക്ഷനെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മിഷണര്‍ രാജേഷ് ലഖാനി അറിയിച്ചു. സേലം, നാമകല്ല് ജില്ലകളിലാണ് കൂടുതല്‍ പോളിങ് നടന്നത്. വൈദ്യുതി ബന്ധം നിലച്ചതിനാല്‍ ഗൂഡല്ലൂര്‍ മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ വോട്ടിങ് അല്‍പം വൈകി. അതേസമയം മുതുമല പഞ്ചായത്തിലെ നാഗംപ്പള്ളിയില്‍ ഉച്ചക്ക് പന്ത്രണ്ട് വരെ ഒരാള്‍ മാത്രമാണ് വോട്ട് ചെയ്തത്. ഗ്രാമത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ആരും വോട്ട് ചെയ്യാതിരുന്നത്. വിവരമറിഞ്ഞ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഒരു മണിക്ക് ശേഷം എല്ലാവരും വോട്ട് രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago