ട്രാഫിക് സുരക്ഷ കര്‍ശനമാക്കുന്നു ജനങ്ങളോട് മാന്യമായി പെരുമാറണം; പൊലിസിന് ഡി.ജിപിയുടെ നിര്‍ദേശം
കണ്ണൂര്‍: വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കണക്കിലെടുത്ത് ഗതാഗത നിയന്ത്രണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പൊലിസിന് ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം. ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും ജില്ലാ പൊലിസ് മേധാവികളോട് നിര്‍ദേശിച്ചു. ഉത്തരവ് പ്രകാരം സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സമയങ്ങളില്‍ ആവശ്യത്തിന് പൊലിസിനെ നിയമിച്ച് മാര്‍ഗ നിര്‍ദേശം നല്‍കണം. തിരക്കേറിയ സമയങ്ങളില്‍ നിര്‍ബന്ധമായും നഗരത്തില്‍ ഒരുപ്രത്യേക വണ്‍വേ റൂട്ട് സംവിധാനം ഒരുക്കണം. ഹോംഗാര്‍ഡ്, വനിതാ പൊലിസ് എന്നിവരേയും സ്‌കൂള്‍ പരിസരത്ത് നിയോഗിക്കണം. ഗതാഗത സ്തംഭനമുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ട് പരിഹാരം തേടാന്‍ നടപടി കൈക്കൊള്ളണം. ഗതാഗതം നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിക്കണം. ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലും കോളജുകളിലുമെത്തി ബോധവല്‍കരണ പരിപാടികള്‍ ശക്തമാക്കണം. ഇക്കാര്യം സംസ്ഥാന പൊലിസ് ആസ്ഥാനത്തുനിന്ന് മോണിറ്റര്‍ ചെയ്യുമെന്നും മികച്ച പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുമെന്നും സംസ്ഥാന പൊലിസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."