HOME
DETAILS
MAL
അഴീക്കല്‍ തുറമുഖ വികസനം: സെമിനാര്‍ നാളെ
backup
October 28 2016 | 21:10 PM
കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ അഴീക്കല്‍ തുറമുഖത്തിന്റെ സമഗ്ര വികസനത്തെപറ്റി നാളെ ഉച്ചയ്ക്കു 12ന് ചേംബര്‍ ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. പി.കെ ശ്രീമതി എം.പി, എം.എല്‍.എമാരായ കെ.എം ഷാജി, ടി.വി രാജേഷ്, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി പ്രസന്ന, തുറമുഖ ഡയറക്ടര്‍ ഷെയ്ക്ക് പരീത്, വയനാട്, കുടക്, മൈസൂരു ചേംബര്‍ പ്രതിനിധികള്‍ പങ്കെടുക്കും. അഴീക്കല്‍ തുറമുഖ വികസനത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന് താത്പര്യമുള്ള വ്യാപാരി സംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും സെമിനാറില്‍ പങ്കെടുക്കാമെന്നു ചേംബര്‍ പ്രസിഡന്റ് സി.വി ദീപക്, സെക്രട്ടറി സച്ചിന് സൂര്യകാന്ത് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."