ലോറിയില്‍ നിന്ന് കരിങ്കല്‍ ചല്ലി വീണു; ഗതാഗതം തടസപ്പെട്ടു
കോവളം: ലോറിയുടെ പുറകിലെ ഡോറ് തുറന്ന് കരിങ്കല്‍ ചല്ലി റോഡില്‍ വീണ് കൂമ്പാരമായതിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം.
കോവളം ബൈപാസ് നിര്‍മാണത്തിനായി വിഴിഞ്ഞം ഭാഗത്ത് നിന്നും വന്ന ടിപ്പര്‍ ലോറിയിലെ ചല്ലിയാണ് പുറകുവശത്തെ ഡോറ് തുറക്കപ്പെട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് വീണത്. വിഴിഞ്ഞം വിജയാ ബാങ്കിന് സമീപത്തുള്ള ഹമ്പ് കടക്കുന്നതിനിടെയാണ് സംഭവം. വേഗത കുറവായിരുന്നതിനാലും തൊട്ട് പുറകെ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലും വന്‍ അത്യാഹിതമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം ചല്ലി റോഡിന്റെ വശത്തേക്ക് നീക്കിയതോടെയാണ് ഗതാഗതകുരുക്ക് മാറിയത്. നിര്‍മാണ പ്രവര്‍ത്തന്നങ്ങള്‍ക്ക് കല്ലും മണലും ചല്ലിയുമൊക്കെ കൊണ്ടു പോകുന്ന കാര്യത്തില്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."