റേഷന്‍ കാര്‍ഡിനായി ജനങ്ങളെ ഓടിക്കരുത്: ഐ.എന്‍.എല്‍
തിരുവനന്തപുരം: റേഷന്‍ കാര്‍ഡിനായി പ്രസിദ്ധീകരിക്കപ്പെട്ട അപൂര്‍ണമായ ലിസ്റ്റിന്റെ പേരില്‍ ജനങ്ങളെ ഓഫിസുകള്‍തോറും നെട്ടോട്ടമോടിക്കരുതെന്നും സംഭവം പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തര നിര്‍ദേശം നല്‍കണമെന്നും ഐ.എന്‍.എല്‍ ജില്ലാപ്രസിഡന്റ് അഡ്വ. ജെ. തംറൂഖും ജനറല്‍ സെക്രട്ടറി എ.എല്‍.എം ഖാസിമും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
18 കോടി ചെലവിട്ട് വര്‍ഷങ്ങള്‍ സമയമെടുത്തിട്ടും കരാറുകാരായ സി.ഡിറ്റിന് കുറ്റമറ്റ രീതിയില്‍ ലിസ്റ്റ് തയാറാക്കാന്‍ കഴിയാത്തതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. കരാര്‍ ഏറ്റെടുത്ത സി.ഡിറ്റ് ജോലിചെയ്യാതെ ഉപകരാര്‍ നല്കി കോടികള്‍ ലാഭമുണ്ടാക്കിയതായും ജോലി പൂര്‍ത്തീകരിക്കാതെ 18 കോടി രൂപ അഡ്വാന്‍സായി സി.ഡിറ്റിന് നല്കി കഴിഞ്ഞസര്‍ക്കാരിന്റെ നടപടിയിലെ വീഴ്ചയും അന്വേഷിക്കണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."