108ന്റെ സേവനം പുനരാരംഭിച്ചു
വിഴിഞ്ഞം: മേഖലയിലെ 108 ആംബുലന്‍സ് സേവനം പുനരാരംഭിച്ചു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 108ന്റെ സേവനം ഇനി മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് ആംബുലന്‍സ് വര്ക്കഷോപ്പിലായിരുന്നതിനാല് കഴിഞ്ഞ ഒരു വര്‍ഷമായി പ്രദേശത്ത് 108ന്റെ സേവനം ലഭ്യമല്ലായിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ആംബുലന്‍സിന്റെ സേവനം ലഭ്യമാകാതെ വന്നതോടെ പ്രദേശത്ത് 108ന്റെ സേവനം ലഭ്യമാക്കണം എന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമായിരുന്നു. നിലവില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കഴക്കൂട്ടം, കന്യാകുളങ്ങര, വര്‍ക്കല, നാവായികുളം, മംഗലപുരം,ചിറയിന്‍കീഴ്, വാമനപുരം, കിളിമാനൂര്‍, എന്നിവിടങ്ങളില്‍ 108 ആംബുലന്‍സുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ ബാക്കി പ്രദേശങ്ങളിലെ ആംബുലന്‍സുകള്‍ നിരത്തിലിറങ്ങുമെന്നു അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."