HOME
DETAILS

കോവളം തെരുവുനായ്ക്കളുടെ പിടിയില്‍; വിനോദസഞ്ചാരികള്‍ ഭീതിയില്‍

  
backup
October 28 2016 | 21:10 PM

%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86


കോവളം: അന്തര്‍ ദേശീയ വിനോദ സഞ്ചാര കേന്ദ്രമായ കോവളവും തെരുവ് നായകളുടെ പിടിയില്‍. സീസണ്‍ ആരംഭിച്ച കോവളം തീരത്ത് അലഞ്ഞു തിരിയുന്ന തെരുവ് നായകളെ തട്ടാതെ നടക്കാനാവാത്ത സ്ഥിതിയാണ്.
പകലും രാത്രിയും തീരത്ത് തമ്പടിച്ചിരിക്കുന്ന നായ്ക്കൂട്ടങ്ങള്‍ പതിവ് കാഴ്ചയാണ്. സൂര്യ സ്‌നാനത്തിനെത്തുന്ന സായിപ്പും മദാമ്മയും വെയിലു കാഞ്ഞ് കട്ടിലില്‍ കിടക്കുമ്പോള്‍ കട്ടിലിനടിയില്‍ തണലു കാഞ്ഞ് നായ്ക്കൂട്ടവുമുണ്ടാവും. സണ്‍ബാത്തിന് കിടക്കുന്നതില്‍ ഏറെയും വിദേശികളായതിനാല്‍ ഇവര്‍ നായകളെ തുരത്താറില്ല. കൈയിലുള്ള ഭക്ഷണത്തിന്റെ ഒരു പങ്ക് ഇവയ്ക്കായി നല്‍കുകയും ചെയ്യുന്നതോടെ തീരത്തെ തെരുവ് നായകള്‍ വിദേശികളെ ചുറ്റിപ്പറ്റി നില്ക്കും.
ഒറ്റക്കാകുമ്പോള്‍ നല്ല അനുസരണ ശീലവും വാലാട്ടി നന്ദിയും പ്രകടിപ്പിക്കുന്ന ഇവറ്റകള്‍ക്ക് ഒന്നിലധികം നായകള്‍ ഒരുമിച്ചുള്ള സ്ഥലത്ത് ഭക്ഷണം നല്‍കുന്ന സമയത്താണ് ഇവയുടെ തനിനിറം മനസിലാവുക. ഭക്ഷണത്തിനായി തമ്മില്‍ കടിപിടികൂടുന്ന നായകളെ കാണുന്നതോടെ ഭയക്കുന്ന വിദേശികള്‍ ഒഴിഞ്ഞു മാറിയാണ് അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. നായകളെ പേടിയുള്ള പലരും സണ്‍ബാത്തിനായി തീരത്ത് ഇറങ്ങാത്ത അവസ്ഥയുമുണ്ട്. ഇത് സീസണിലെ വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടയും കട്ടിലും വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് തിരിച്ചടിയാണ്. ഇവരും തെരുവോര കച്ചവടക്കാരും പഴവര്‍ഗങ്ങള്‍ കൊണ്ട് നടന്ന് കച്ചവടം ചെയ്യുന്നവരും നായകളെ പേടിച്ചാണ് തീരത്ത് നില്‍ക്കുന്നത്.
കോവളം കാണാനെത്തിയ നാടന്‍ സഞ്ചാരികള്‍ക്ക് നായകളുടെ ആക്രമണം ഏല്‍ക്കുന്നതും പതിവാണ്. രണ്ട് വര്‍ഷം മുമ്പ് തെരുവ് നായകളുടെ കടിയേറ്റ് രണ്ട് വിദേശികള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് അന്ന് തെരുവ് നായകളുടെ ശല്യം അവസാനിപ്പിക്കാന്‍ നഗരസഭയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞിരിന്നു. പക്ഷെ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. നേരത്തെ എണ്ണത്തില്‍ കുറവായിരുന്ന ബീച്ചിലെ തെരുവ്‌നായകളുടെ എണ്ണം ഇപ്പോള്‍ വല്ലാതെ കൂടിയിട്ടുമുണ്ട്. ബീച്ചിലെ മാലിന്യ നിക്ഷേപവും തെരുവ് നായകളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago