HOME
DETAILS
MAL
കാപ്പെക്സിനെ തകര്‍ക്കുന്ന വില്‍പ്പന നയം തിരുത്തണം: സജി ഡി. ആനന്ദ്
backup
October 28 2016 | 22:10 PM
കൊല്ലം: കാപ്പെക്സിനെയും കാഷ്യൂകോര്പറേഷനെയും തകര്‍ക്കുന്ന വില്‍പ്പന നയം തിരുത്തണമെന്ന് ഓള്‍കേരളാ കാഷ്യൂനട്ട് ഫാക്ടറി വര്‍ക്കേഴ്സ് ഫെഡറേഷന്(യു.ടി.യു.സി) ആക്ടിങ് പ്രസിഡന്റ് സജി ഡി. ആനന്ദ് ആവശ്യപ്പെട്ടു. കാപ്പെക്സിലെ ഉല്‍പ്പന്നത്തിന്റെ ഒരുഭാഗം ഇറക്കുമതി കയറ്റുമതി പദ്ധതിയില്‍ വിദേശരാജ്യങ്ങളില്‍ വിറ്റഴിച്ചിരുന്നു. അതിന്‍പ്രകാരം കാപ്പെക്സിനു കയറ്റുമതി പദവിയും ഉണ്ടായിരുന്നു. കോര്പ്പറേഷന് വിദേശ കമ്പോളത്തില്‍ ഉല്‍പ്പന്ന വില്‍പ്പനയില്ലാത്തതിനാല്‍ ഈ പദവി ലഭിച്ചിരുന്നില്ല. എക്സ്പോര്‍ട്ട് സ്റ്റാറ്റസ് നഷ്ടപ്പെടുത്തുന്ന കാപ്പെക്സ് മാനേജുമെന്റിന്റെ നടപടി ഉപേക്ഷിക്കണമെന്നും കോര്പറേഷന് പരിപ്പ് വിശേദകമ്പോളത്തില് വിറ്റഴിച്ചു എക്സ്പോര്‍ട്ട് സ്റ്റാറ്റസ് നേടണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."