ജമാഅത്ത് ഫെഡറേഷന്‍ ഏകദിന സെമിനാറും പൊതുസമ്മേളനവും ഇന്ന്
കൊല്ലം: കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാറും പൊതുസമ്മേളനവും ഇന്നു രാവിലെ 9 മുതല്‍ കണ്ണനല്ലൂര്‍ മുസ്‌ലിം ജമാഅത്ത് വിദ്യാഭ്യാസ കോംപ്ലക്‌സില്‍ (എം.അലവിക്കുഞ്ഞ് മൗലവി നഗര്‍) നടക്കും.
രാവിലെ 9.30 ന് ഇസ്‌ലാം സമാധാനത്തിന്റെ പ്രത്യയശാസ്ത്രം, ഭീകരതയും തീവ്രതയും വര്‍ഗീയതയും ഇസ്‌ലാമിനന്യം, ഐ.എസ് ഇസ്‌ലാമിക വിരുദ്ധം എന്നീ വിഷയളില്‍ പ്രബന്ധാവതരണം ഉണ്ടാകും. മാധ്യമ പ്രവര്‍ത്തകന്‍ ഖാസിം ഇരിക്കൂര്‍ വിഷയം അവതരിപ്പിക്കും. കെ.പി അബൂബക്കര്‍ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 ന് 'ഏക സിവില്‍കോഡ് മതേതരത്വത്തിന് ഹാനികരം' എന്ന വിഷയത്തില്‍ റിട്ട. ഡി.ഐ.ജി പി.എം കുഞ്ഞുമൊയ്തീന്‍കുട്ടി പ്രബന്ധം അവതരിപ്പിക്കും. കെ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 ന് കണ്ണനല്ലൂര്‍ ജംങ്ഷനില്‍ ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തല ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനാവും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.നൗഷാദ് എം.എല്‍.എ, മുന്‍ എം.എല്‍.എഎ.യൂനുസ് കുഞ്ഞ് , തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എ.കെ ഉമര്‍ മൗലവി, അബ്ദുല്‍ അസീസ്, ഇ.കെ.സുലൈമാന്‍ ദാരിമി, ആസാദ് റഹിം, പി. മസൂദ് ലാല്‍, ഡോ.പി.എ അബ്ദുല്‍ മജീദ് ലബ്ബ, മൗലവി മാഹീന്‍ മന്നാനി, മണക്കാട് നജുമുദ്ദീന്‍, മൈലക്കാട് ഷാ, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, മൈലപ്പൂര് ശൗകത്തലി മൗലവി, കുളത്തൂപ്പുഴ സലിം, മേക്കോണ്‍ അബ്ദുല്‍അസീസ് എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."