ജില്ലാ റോളര്‍സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പ്; റിങ് റെയ്‌സ് ഇന്ന്
കൊല്ലം: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടത്തുന്ന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ജില്ലാ റോളര്‍സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പിലെ റിങ് റെയ്‌സ് മത്സരങ്ങള്‍ ഇന്നു ആരംഭിക്കും.
രാവിലെ 7 ന് തുടങ്ങുന്ന മത്സരം തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ സില്‍വി ആന്റണി ഉദ്ഘാടനം ചെയ്യും. ആശ്രാമം റെസിഡെന്‍സി റോഡില്‍ നടന്ന റോഡ് റെയ്‌സ് മത്സര ഫലം: 810 വിഭാഗം: ജിത് എസ്. ലാല്‍, എസ്. അമര്‍നാഥ്, അംബരീഷ് 810 പെണ്‍:ആന്‍ മറിയം നെറ്റോ, അനഘ ജനേഷ് 1012 വിഭാഗം: എസ്. ഗൗതം കൃഷ്ണ, അലന്‍ നെറ്റോ, എസ്. കാര്‍ത്തിക് രാജ് 1012 പെണ്‍:എസ്. കൃഷ്ണ, ലക്ഷ്മി എസ്. ദത്ത്, ഹന്ന മറിയ ജീവന്‍ 1216 വിഭാഗം: സൂരജ് ഗോകുല്‍, അബ്ദുള്ള നവാസ്,ഇ.എസ്. ദേവ ദര്‍ശന്‍ 1216 പെണ്‍: ശ്രേയ ബാലഗോപാല്‍, സ്വാതി ഗാന്ധിരാജ് 16ന് മുകളില്‍ ബി.ജീ. ബാല്‍ശ്രേയസ്, പി. സെയ്തലി, പ്രവീണ്‍ ദാസ് 16ന് മുകളില്‍ പെണ്‍: പി. ശ്രുതി, എസ്. അഞ്ജന, കരിഷ്മ റോസ് ഇഗ്‌നേഷ്യസ്. നാളെ രാവിലെ 7 ന് റോളര്‍ ഹോക്കി മത്സരം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."