HOME
DETAILS

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം: പി. രാമഭദ്രന്‍

  
backup
October 28 2016 | 22:10 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d


കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങള്‍ മൊത്തമായും ചില്ലറയായും വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യതാല്‍പ്പര്യത്തിനു വിരുദ്ധവും വന്‍ അഴിമതിക്ക് ഇടവരുത്തുന്നതുമാണെന്നും കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്.) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ ആവശ്യപ്പെട്ടു.
വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. രാജ്യത്തിന്റെ വികസനത്തിന്റെ നെടുംതൂണായി നിലനില്‍ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്നതിനുള്ള നീതി ആയോഗിന്റെ ഉപദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുകയാണ്. സര്‍ക്കാരിന്റെ അവകാശത്തിലുള്ള ഓഹരികള്‍ വിറ്റഴിച്ചു തുടക്കം കുറിച്ചതെങ്കിലും ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ വില്‍ക്കുന്നതിനാണ് തീരുമാനം. പൊതു ഖജനാവില്‍ നിന്നും ശതകോടിക്കണക്കിന് തുക മുതല്‍ മുടക്കിയാണ് ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങള്‍ കെട്ടിപ്പെടുത്തത്. രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളുടെയും അവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഈ തീരുമാനം രാജ്യത്തിന്റെ പൊതു താല്‍പ്പര്യത്തിന് വിരുദ്ധവും അഴിമതി നിറഞ്ഞതുമാണ്. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് വിറ്റുവരവിലൂടെ ലക്ഷ്യമിടുന്നത്. ഈ വില്‍പ്പനയിലൂടെ രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അഞ്ചിരട്ടിയിലധികം ലാഭം ലഭിക്കുമ്പോള്‍ അനേകം ലക്ഷം കോടികളാണ് ഭരിക്കുന്നവരുടെ പക്കല്‍ എത്തുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പഞ്ചവത്സര പദ്ധതി അട്ടിമറിച്ചു നീതി ആയോഗ് സ്ഥാപിച്ചത് വന്‍കിട മുതലാളിമാരുടെയും വന്‍കിടകച്ചവടക്കാരുടെയും കമ്പോള വളര്‍ച്ചയ്ക്ക് കളമൊരുക്കുന്നതിനാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്.
പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങളും നീതി ആയോഗിന്റെ ഉപദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതമായി നല്‍കി വന്നിരുന്ന പ്രത്യേക ഘടകപദ്ധതി, പട്ടികവര്‍ഗ ഉപപദ്ധതി തുടങ്ങിയ കേന്ദ്ര ഫണ്ട് അവസാനിപ്പിച്ചത്. ഇത്തരം അനീതികള്‍ക്കെതിരേ പ്രതിരോധിക്കാന്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കൃത സമൂഹത്തിന്റേയും കൂട്ടായ പ്രക്ഷോഭത്തിന് കെ.ഡി.എഫ്. മുന്നോട്ടു വരുമെന്ന് പി.രാമഭദ്രന്‍ മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago