HOME
DETAILS

അഴിമതിയാരോപണം; കെട്ടിടം പൊളിക്കാന്‍ നല്‍കിയ ലേലം റദ്ദാക്കി

  
backup
October 28 2016 | 22:10 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%82


പറവൂര്‍: അഴിമതി ആരോപണത്തേ തുടര്‍ന്ന് നഗരസഭയുടെ പള്ളിത്താഴത്തുള്ള മാനുവല്‍ സ്‌കാവഞ്ചേഴ്‌സ് ക്വര്‍ട്ടേഴ്‌സ് കെട്ടിടം പൊളിക്കായി നല്‍കിയ ലേല നടപടികള്‍ റദ്ദാക്കി. ലേലം നടത്തിയതില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് കെട്ടിടം പൊളിക്കല്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭയുടെ തീരുമാനം. പുനര്‍ ലേലം ചെയ്യുന്നതിനുള്ള സാദ്ധ്യതയും മുന്‍സിപ്പാലിറ്റി പരിശോധിക്കും.
അമ്പതുകൊല്ലത്തിലേറേ പഴക്കമുള്ളതും തേക്ക് ഉരുപ്പടികള്‍ മുതലായവ ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ മൂല്യമുള്ള രണ്ടായിരം സ്‌ക്വയര്‍ ഫീറ്റ് വരുന്ന ക്വര്‍ട്ടേഴ്‌സ് കെട്ടിടം പൊളിക്കാന്‍ നടത്തിയ ലേലത്തിലൂടെ വന്‍തുക മുന്‍സിപ്പാലിറ്റിക്കു നഷ്ടം വരുത്തിയെന്നാണ് ആരോപണം.
14400 രൂപക്ക് കൗണ്‍സിലിനെ തെറ്റിധരിപ്പിച്ചു ഭരണസമിതിക്കാര്‍ ഇഷ്ടക്കാര്‍ക്കു നല്‍ക്കുകയായിരുന്നു. എഞ്ചിനിയറിങ് വിഭാഗം ഉദ്യോഗസ്ഥന്‍ 13539 രൂപയുടെ മൂല്യനിര്‍ണയവും നടത്തിയിരുന്നു.
എന്നാല്‍ ലേലം എടുത്തയാള്‍ തൊട്ടടുത്തദിവസം തന്നെ മറ്റൊരാള്‍ക്ക് ഒന്നരലക്ഷം രൂപയ്ക്കു മറിച്ചു കരാര്‍ കൊടുത്തു. ഏറ്റെടുത്തവര്‍ കെട്ടിടം പൊളിക്കാന്‍ തുടങ്ങിയതോടെയാണ് ഇടതുപക്ഷ അംഗങ്ങള്‍ ഇടപെട്ട് നിര്‍ത്തിച്ചത്.
അഴിമതി കരാര്‍ റദ്ദുചെയ്ത് മൂല്യനിര്‍ണയം നടത്തി പുനര്‍ ലേലം ചെയ്യണമെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപെട്ടിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കെട്ടിടനികുതി ഒഴിവാക്കിയിട്ടുള്ള ഐ.എച്ച്.എസ്.ഡി.പി, വാംബെ, ഇ.എം.എസ് ഭവനപദ്ധതി ഗുണഭോക്താക്കളായ പാവപ്പെട്ടവരില്‍ നിന്നും നിര്‍ബന്ധപൂര്‍വം നികുതി പിരിക്കുന്ന നടപടിക്കെതിരേ ശക്തമായ പ്രതിഷേധവും പ്രതിപക്ഷം ഉയര്‍ത്തി.
ഇതിനെതിരെ ഗുണഭോക്താക്കളെ രംഗത്തിറക്കി മുന്‍സിപ്പല്‍ ഓഫിസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടിക്ക് രൂപം നല്‍കുമെന്നും പ്രതിപക്ഷം അറിയിച്ചു.
റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട കമ്മിറ്റി രൂപീകരണവും നഗരഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാത്തതും പ്രതിപക്ഷ ബഹളത്തിനിടയാക്കി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍പ്ലാന്‍ ഉടന്‍ നടക്കണമെന്നും തൊഴിലാളികള്‍ക്ക് തൊഴിലുറപ്പും വരുത്തണമെന്നും ആവശ്യപ്പെട്ടു. കേരളപിറവിക്ക് നടപ്പാക്കാനിരിക്കുന്ന പ്ലാസ്റ്റിക് നിരോധത്തിന് മുന്നോടിയായി ആലോചനയോഗവും പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്താതെ നിഷ്‌ക്രിയത്വം തുടരുകയാണെന്നും കുറ്റപ്പെടുത്തി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago