കൊച്ചിക്ക് ആവേശമായി ജൂനിയര്‍ കായികമേള ഷാജഹാന്‍ കെ ബാവ
കൊച്ചി: അറുപതാമത് സംസ്ഥാന ജൂനിയര്‍ കായികമേളയ്ക്ക് കൊച്ചിയില്‍ വര്‍ണാഭമായ തുടക്കം. എറണാകുളം മഹരാജാസ് ഗ്രൗണ്ടില്‍ ഇന്നലെ രാവിലെ ആറിന് ആരംഭിച്ച മേളയില്‍ പുതിയ നാലു മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. പുതിയ വേഗത്തിനും ദൂരത്തിനുമായി താരങ്ങള്‍ കത്തുന്ന വെയിലിലും പൊരിഞ്ഞ പോരാട്ടം നടത്തുന്നത് ആത്യന്തം ആവേശമായി. ഉച്ചയ്ക്ക് മുന്നോടെ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന അമച്ച്വര്‍ അത്‌ലറ്റിക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റെ പി അലക്‌സ് അദ്ധ്യക്ഷനായിരുന്നു. പതിനാല് ജില്ലകളില്‍നിന്നായി രണ്ടായിരം കായിക താരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്.
വീറും വാശിയും നിറഞ്ഞ മേള ഇന്നലെ സമാപിക്കുമ്പോള്‍ ആതിഥേയരായ എറണാകുളം ജില്ലയാണ് മുന്നില്‍ . 125 പോയിന്റുകള്‍ നേടിയാണ് എറണാകുളം മുന്നിലെത്തിയത്. നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാട് 106 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്താണ്. തിരുവനന്തപുരം ജില്ലായാണ് മൂന്നാമത്. തിരുവനന്തപുരം ഇന്നലെ മേള അവസാനിക്കുമ്പോള്‍ 103 പോയിന്റുകള്‍ നേടിയിട്ടുണ്ട്.
വിജയികള്‍ ഇവര്‍ സ്ഥാനങ്ങള്‍ യഥാക്രം ഒന്ന്, രണ്ട്, മൂന്ന്. പതിനാല് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോടിന്റെ എല്‍ഗാ തോമസ്, എറണാകുളത്തിന്റെ ഫിസ്സാ റാഫിക്, മലപ്പുറത്തിന്റെ ലിഗ്നാ. പെണ്‍കുട്ടികള്‍ - ട്രയാത്ത്‌ലണ്‍ റണ്‍സിയാ ഡേവിസ്, അമ്പിളി, രയ്‌റോത്ത്, ഹരിപ്രിയ.പതിനാറ് വയസിനു താഴെ പെണ്‍കുട്ടികള്‍ (100 മീറ്റര്‍) അപര്‍ണ റോയി, ആന്‍സി സോജന്‍, അനു ജോസഫ്. ഹൈജമ്പ് - ഗായത്രി ശിവകുമാര്‍, വിനയ കെ, എസ്. റൂബിക .ഡിസ്‌കസ് ത്രോ - അതുല്യ പി.എ (റെക്കോഡ്), നിയാ റോസ് രാജു, അശ്വതി സുരേഷ്. 2000 മീറ്റര്‍ ഓട്ടം.-മിന്നു പി റോയ്, സാന്ദ്രാ എസ് നായര്‍ (രണ്ടും റെക്കോഡ്), ചാന്ദിനി സി. പെണ്‍കുട്ടികള്‍ (18 വയസിന് താഴെ) 100 മീറ്റര്‍ - മൃദുല മറിയ രാജു, അക്വിന ബാബു, ഫാത്തിമ പി.പി . 1500 മീറ്റര്‍ - പ്രമീല എ.ജി, സ്രുതി സി.എസ്, റിസാന പി.എ . 3000 മീറ്റര്‍ - അനുമോള്‍ തമ്പി, അഞ്ജു റോസ്, സൗമ്യ മുരുകന്‍. ലോങ്ജമ്പ് - ആശ്‌ന ഷാജി, എലിസ്ബത്ത് കരോളിന്‍ ജോസഫ്, ഫാത്തിമ പി.പി. ഡിസ്‌കസ് ത്രോ- മേഘാ മറിയം മാത്യു, മറിയ വിന്‍സെന്റ്, മീനാക്ഷി എം- ജാവലിന്‍ ത്രോ- അഞ്ജലി, ശ്രീരഞ്ജിനി എച്ച്.ആര്‍, ഇന്ദുമതി എന്‍.-പെണ്‍കുട്ടികള്‍ (20 വയസിനു താഴെ) 100 മീറ്റര്‍- ജില്‍നാ എന്‍.വി, അഞ്ജലി ജോണ്‍സണ്‍, നിത്യാമോള്‍. സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് മുന്നോടിയായുളള മേള താരങ്ങള്‍ക്ക് ആത്മധൈര്യം പകരുന്നതായിരുന്നു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന മേള നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."