ഇഖ്ബാല്‍ സ്കൂള്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം
കാഞ്ഞങ്ങാട്: അജാനൂര്‍ ഇക്ബാല്‍ ഹൈസ്കൂള്‍ പി.ഡബ്ല്യു.ഡി റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നു വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി കൗണ്‍സില്‍ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. റോഡിന്റെ തകര്‍ച്ച കാരണം വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കടുത്ത ദുരിതങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്.
ഈ റൂട്ടില്‍ കൂടി ബസ് സഞ്ചാരം കുറവായതിനാല്‍ ഈ ഭാഗത്തുള്ളവര്‍ക്ക് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ആശ്രയം. പാതയുടെ ശോചനീയാവസ്ഥ കാരണം ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടം പോകാനും തയാറാകുന്നില്ല.
പാതയുടെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ പാത ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തുമെന്നു മുസ്ലിം ലീഗ് ഭാരവാഹികള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പു നല്കി. കൗണ്‍സില്‍ യോഗം ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.എച്ച് മൊയ്തു ഹാജി യോഗത്തില്‍ അധ്യക്ഷനായി. റിട്ടേണിങ് ഓഫിസര്‍ കെ.എം മുഹമ്മദ് കുഞ്ഞി, അസി.റിട്ടേണിങ് ഓഫിസര്‍മാരായ തെരുവത്ത് മൂസ ഹാജി, യു.വി ഇല്യാസ് എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."