കരകൗശല എക്‌സ്‌പോ ശ്രദ്ധേയമായി
ചെറുവത്തൂര്‍: ചെറുവത്തൂര്‍ കൊവ്വല്‍ താജുല്‍ ഇസ്‌ലാം മദ്‌റസ എസ്.കെ.എസ്.ബി.വി 'കരവിരുത്' എന്ന പേരില്‍ സംഘടിപ്പിച്ച എക്‌സ്‌പോ ശ്രദ്ധേയമായി. കഥാകൃത്ത് അലി കെ വാളാടിന്റെ അറബിക് കാലിഗ്രാഫി, കൊവ്വല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നമശ്രീയുടെ പേപ്പര്‍ ആര്‍ട്ട് എന്നിവ എക്‌സ്‌പോയ്ക്ക് മാറ്റ് കൂട്ടി.
താജുല്‍ ഇസ്‌ലം ജമാഅത്ത് പ്രസിഡന്റ് എം.കെ.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.ബി.വി സ്റ്റേറ്റ് സെക്രട്ടറി യാസിര്‍ ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് ശഫീഖ് ചൂരി, സ്റ്റേറ്റ് കൗണ്‍സിലര്‍ ആബിദ് അലി കൊവ്വല്‍, റൈഞ്ച് സെക്രട്ടറി സഈദ് ദാരിമി, അഷ്‌റഫ് കോളേത്ത്, പി.വി മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞബ്ദുള്ള, ഇസ്മായില്‍ പി.കെ, ഗഫൂര്‍ കുറ്റിക്കാട് സംസാരിച്ചു.
കരകൗശല നിര്‍മാണ രംഗത്തു താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്കു മികച്ച പരിശീലനം നല്‍കുമെന്ന് ജില്ലാ കണ്‍വീനര്‍ അബ്ദുല്‍ നാസര്‍ ഫൈസി പാവന്നൂര്‍ പറഞ്ഞു.
താല്‍പര്യമുള്ളവര്‍ 9544115777, 9747854460 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."