നീലേശ്വരം നഗരസഭ തിയറ്റര്‍ കോംപ്ലക്‌സ്: സ്ഥലം വിട്ടു നല്‍കാന്‍ ഏകകണ്ഠമായി തീരുമാനിച്ചെന്നു ഭരണസമിതി വിയോജിപ്പുമായി ലീഗ് കൗണ്‍സലര്‍മാര്‍
നീലേശ്വരം: കോട്ടപ്പുറത്തെ തിയറ്റര്‍ കോംപ്ലക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കി. അജണ്ട ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ലീഗ് കൗണ്‍സലര്‍ എം സാജിദ വിയോജിപ്പുയര്‍ത്തി. കോട്ടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വികസനത്തിനായി മാറ്റി വയ്‌ക്കേണ്ട സ്ഥലം തിയറ്ററിനായി വിട്ടു നല്‍കുന്നതു അംഗീകരിക്കില്ലെന്നും സാജിദ പറഞ്ഞു. ലീഗിലെ മറ്റു കൗണ്‍സലര്‍മാരായ എന്‍.പി ഐഷബി, വി.കെ റഷീദ എന്നിവരും സാജിദയ്ക്കു പിന്തുണ നല്‍കി. കോണ്‍ഗ്രസില്‍ നിന്നു എറുവാട്ടു മോഹനന്‍ മാത്രമാണു ഇവരെ പിന്തുണച്ചത്.
അതേസമയം സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്ഥലം നിലനിര്‍ത്തിക്കൊണ്ടു മാത്രം ചലചിത്ര വികസന കോര്‍പറേഷന്റെ തിയറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടു നല്‍കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായാണു ഭരണസമിതിയുടെ പത്രക്കുറിപ്പ്. സ്‌കൂള്‍ പി.ടി.എ നഗരസഭാ ചെയര്‍മാനു സമര്‍പ്പിച്ച നിവേദനം കൂടി കണക്കിലെടുത്താണു ഈ തീരുമാനമെന്നും കുറിപ്പിലുണ്ട്.
നഗരസഭയുടെ പുറമ്പോക്കുകള്‍ കൈയേറിയവരില്‍ നിന്നു പിഴ ഈടാക്കാനും സ്ഥലങ്ങള്‍ വീണ്ടെടുത്തു പൊതുജനങ്ങള്‍ക്കു പ്രയോജനകരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. കോസ്‌മോസ് അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു വിനോദ നികുതി ഒഴിവാക്കിക്കൊടുക്കാനും തീരുമാനമായി.
കോട്ടപ്പുറം സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കണമെന്നുള്ള വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്‌റാഫിയുടെയും നീലേശ്വരം നഗരസഭാ പരിസരത്തു പൊതുശൗചാലയം നിര്‍മിക്കണമെന്നുള്ള എറുവാട്ട് മോഹനന്റേയും പ്രമേയങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."