ഏക സിവില്‍ കോഡ് മൗലിക അവകാശത്തിനെതിരേയുള്ള കടന്നുകയറ്റം
കാസര്‍കോട്: ഭരണഘടന അനുശാസിക്കുന്ന മൗലികാവശ്യങ്ങള്‍ക്കു വിരുദ്ധമായി ഏക സിവില്‍ കോഡ് നടപ്പാക്കാനും ആര്‍.എസ്.എസ് അജണ്ട അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി മൗലികവകാശത്തിനെതിരേയുള്ള കടന്നുകയറ്റമാണന്ന് എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ബാസ് ഫൈസി പുത്തിഗെ അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് മുനിസിപ്പല്‍ കമ്മിറ്റി ഒപ്പുമരച്ചുവട്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, നേതാക്കളായ അബ്ബാസ് ഫൈസി, അഡ്വ ഹനീഫ് ഹുദവി, സി.എ അബ്ദുല്ല കുഞ്ഞി ചാല, അബ്ദുല്ല മൗലവി, സി.ഐ.എ സലാം, ടി.എസ് സൈനുദ്ധീന്‍, മുഹമ്മദ് കുഞ്ഞി, നാസര്‍ ഫൈസി, അശ്‌റഫ് മര്‍ദ്ദള, സഈദ് ഫൈസി, സുഹൈല്‍ ഫൈസി, സഈദ് മൗലവി, അബൂബക്കര്‍ ബാഖവി, ഫാറൂഖ് കൊല്ലമ്പാടി, ഹനീഫ് ഹനീഫി, അബൂബക്കര്‍ നാരമ്പാടി, ഖാസിം ചാല, ടി. മുഹമ്മദ് കുഞ്ഞി, ഹബീബ് തുരുത്തി, കുഞ്ഞാലി കൊല്ലമ്പാടി, മുഹമ്മദ് ബേഡകം, സലാം മൗലവി പള്ളങ്കോട്, അബൂബക്കര്‍ അഹസനി, ബഷീര്‍ കോട്ട, റിയാസ്‌കൊല്ലമ്പാടി, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."