ഇരതോട് പാലത്തിലൂടെ അമിതഭാരം കയറ്റി ടിപ്പര്‍ ലോറികള്‍ പായുന്നു
ഹരിപ്പാട്: വീയപുരം ഇരതോട് പാലത്തിലൂടെ അമിതഭാരം കയറ്റി പായുന്ന ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു.അമിതഭാരം കയറ്റി പോകുന്ന ടിപ്പറും ടോറസുകളുമാണ് നാട്ടുകാര്‍ തടഞ്ഞത്. ഇന്നലെ രാവിലെ 7 മണിക്കാണ് നാട്ടുകാര്‍ സംഘടിച്ച് വാഹനങ്ങള്‍ തടഞ്ഞത്. അമ്പത്തിയേഴോളം ടിപ്പറുകളും,ടോറസുകളുമാണ് തടഞ്ഞിട്ടത്.
ഒമ്പതരയോടെ പോലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഗ്രാവലുകളും വഹിച്ചുകൊണ്ടാണ് ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. ദക്ഷണ റയില്‍വേക്കു വേണ്ടി ചെറുതന,കരുവാറ്റ ഭാഗങ്ങളിലേക്കാണ് മണ്ണടിക്കുന്നത്.അമിതഭാരം കയറ്റി ചീറിപായുന്ന ടിപ്പറുകള്‍ വീയപുരം ഇരതോട്പാലത്തെ അപകട ഭീഷണിയിലുമാക്കി.
ഇതിന്റെ കൈവരികളും പാലത്തിന്റെ നടുഭാഗവും തകര്‍ച്ചയുടെ വക്കിലാണ്.നടുഭാഗത്തെ കമ്പികള്‍ പലതും പുറം തള്ളിയനിലയിലാണ്. അമിതഭാരം വഹിച്ചു കൊണ്ടു പോകുന്നതിനാല്‍ സമീപത്തുള്ള പലവീടുകളും അപകഭീഷണിയിലായിട്ടുണ്ട്. ഒപ്പം കലുങ്ങുകളും റോഡുകളു പൊട്ടിപ്പളിഞ്ഞു.തിരുവല്ല കുട്ടനാട് നിയോജക മണ്ഡലങ്ങളിലൂടെയാണ് പാലംകടന്നുപോകുന്നത്.തിരുവല്ല പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പാലം.പലതവണപാലത്തിന്റെഅപകടാവസ്ഥ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതി പ്പെടുന്നു.
അമിതഭാരം വഹിച്ചുകൊണ്ട് ചീറിപായുന്ന ടിപ്പറുകളെ നിയന്ത്രിക്കാന്‍ പോലീസ്സിന് കഴിയാതിരുന്നത് ടിപ്പര്‍ ഉടമകളും പോലീസും തമ്മിലുള്ള ഒത്തുകളി മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു.ഒരുമാസം മുമ്പ് ഗ്രാമപഞ്ചായത്ത് ടിപ്പറിന്റെ അമിതപാച്ചില്‍ മൂലംറോഡുകള്‍തകരുന്നതില്‍ നടപടിആവശ്യപ്പെട്ട് പോലീസില്‍ പരാതിപ്പെട്ടെങ്കിലു നടപടിയുണ്ടായില്ലെന്ന് ജനപ്രതിനിധികളും പറയുന്നു.ഇന്നലെ രാവിലെ പ്രശ്‌നപരിഹാര ത്തിനെത്തിയ പോലീസ് ടിപ്പറുകള്‍ക്ക് കടന്നുപോകാന്‍ സൗകര്യംമുണ്ടാക്കി കൊടുക്കുകയായിരുന്നു.
എടത്വ,മേല്‍പ്പാടം,പള്ളിപ്പാട് വഴി ലക്ഷ്യസ്ഥാനത്ത് എത്താമെന്നിരിക്കെ കിലോമീറ്റര്‍ ലാഭമുണ്ടാക്കാനാണ് അപകടകരമായ പാലത്തിലൂടെ ടിപ്പറുകളെ കടത്തി വിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."