HOME
DETAILS
MAL
ചരക്ക് ലോറി നിയന്ത്രണം വിട്ട് തിട്ടയില്‍ ഇടിച്ച് നിന്നു; വന്‍ അപകടം ഒഴിവായി
backup
October 28 2016 | 22:10 PM
ചെറുതോണി: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് തിട്ടയില്‍ ഇടിച്ച് നിന്നതിനാല്‍ വന്‍ അപകടം ഒഴുവായി. ഇന്നലെ ഉച്ചക്ക് 12 ജില്ലാ ആശുപത്രി ജങ്ഷനില്‍ വച്ചായിരുന്നു അപകടം.
തൊടുപുഴയില്‍ നിന്നു ചെറുതോണിക്കു വാര്‍ക്ക കമ്പിയുമായി വരുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഇറക്കം ഇറങ്ങി വരുകയായിരുന്ന ലോറി വളവില്‍വച്ച് നിയന്ത്രണം വിട്ട് കട്ടിങ് വശത്തെ കല്ലില്‍ ഇടിച്ചതിന് ശേഷം തെന്നിമാറി റോഡ് മറികടന്ന് ഫില്ലിങ് വശത്തെ മണ്‍തിട്ടയില്‍ കയറി പത്ത് മീറ്റര്‍ മുന്നോട്ട് നീങ്ങി വീണ്ടും റോഡ് ക്രേസ് ചെയ്ത് കട്ടിങ് വശത്തെ തിട്ടയില്‍ ഇടിച്ചു നിന്നു. അപകട സമയത്ത് റോഡിലൂടെ മറ്റ് വാഹനങ്ങളും വഴിയാത്രക്കാരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."