കേരളാ കോണ്‍ഗ്രസ് (എം) കര്‍ഷകസംഗമം ഇന്ന് ചെറുതോണിയില്‍
ചെറുതോണി : ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ചെറുതോണി ടൗണില്‍ കര്‍ഷകസംഗമം നടത്തും. കാല് ലക്ഷം കര്‍ഷകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ്, റോഷി അഗസ്റ്റന്‍ എം.എല്‍.എ എന്നിവര്‍ പറഞ്ഞു.
വൈകിട്ട് നാലിനു വഞ്ചിക്കവലയില്‍ നിന്നും ചെറുതോണിയിലേക്കു പ്രകടനം ആരംഭിക്കും. അഞ്ചു മണിക്ക് ചെറുതോണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ പൊതുസമ്മേളനം ആരംഭിക്കും. ജില്ലാപ്രസിഡന്റ് പ്രൊഫ എം.ജെ.ജേക്കബ് അധ്യക്ഷത വഹിക്കും. പാര്‍ട്ടി ചെയര്മാന് കെ.എം.മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും.
വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ് മുഖ്യസന്ദേശം നല്‍കും. റോഷി അഗസ്റ്റിന് എം.എല്‍.എ കാര്‍ഷിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംസാരിക്കും.
സംസ്ഥാന നേതാക്കളായ ജോസ് കെ. മാണി എം.പി, ജോയി എബ്രാഹം എം.പി, സി.എഫ് തോമസ് എം.എല്‍.എ, ഡോ.എന്‍ ജയരാജന് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍., ജനറല്‍ സെക്രട്ടറിമാരായ അലക്സ് കോഴിമല, പ്രൊഫ.കെ.ഐ ആന്റണി, തോമസ് ജോസഫ് , വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് ഷീല സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."