സി.ബി.എസ്.ഇ കലോത്സവം: മേരിഗിരി പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം
തൊടുപുഴ: സെന്‍ട്രല്‍ കേരള സി.ബി.എസ്.ഇ സ്‌കൂള്‍ കലോത്സവത്തില്‍ 823 പോയിന്റുമായി കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. 810 പോയിന്റുമായി മുവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും 663 പോയിന്റുമായി തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അഞ്ചു ദിവസങ്ങളിലായി മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടന്ന കലോത്സവത്തില്‍ വിവിധ ജില്ലകളിലെ 104 കളില്‍ നിന്നും 5000 ത്തില്‍ അധികം കുട്ടികള്‍ പങ്കെടുത്തു. കാറ്റഗറി ഒന്നില്‍ തൊടുപുഴ വെങ്ങല്ലൂര്‍ കോ ഓപ്പറേറ്റിവ് പബ്ലിക്ക് സ്‌കൂളും കാറ്റഗറി രണ്ടിലും മൂന്നിലും മുവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂളും കാറ്റഗറി നാലില്‍ കൂത്താട്ടുകുളം മേരി ഗിരി സ്‌കൂളും ഒന്നാമതെത്തി.
സമാപന സമ്മേളനം പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാ.സിജന്‍ പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷനായി. കലക്ടര്‍ ജി.ആര്‍ ഗോകുല്‍ മുഖ്യ പ്രഭാഷണം നടത്തി.
ഫാ.ആന്റണി പുത്തന്‍കുളം, ഫ്രാന്‍സിസ്, സിസ്റ്റര്‍ ലിസ പുത്തന്‍വീട്, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം സിനിമാ താരം ദേവന്‍ നിര്‍വഹിച്ചു. ജോസഫ് ജോണ്‍ സ്വാഗതവും തോമസ ജെ കാപ്പന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."