റേഷന്‍ സംവിധാനത്തിലെ അപാകത; സമരം പാര്‍ട്ടി ഏറ്റെടുക്കും: റോഷി അഗസ്റ്റിന്‍
ചെറുതോണി : റേഷന്‍ സംവിധാനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങള്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി നടത്തിയ ഇടുക്കി താലൂക്ക് സപ്ലൈ ഓഫിസ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ റേഷന്‍കാര്‍ഡിനായുള്ള കരട് പട്ടിക പുറത്തിറക്കിയതില്‍ അര്‍ഹരായ നിരവധിയാളുകള്‍ക്ക് ബി.പി.എല്‍.ആനുകൂല്യം നഷ്ടപ്പെടുകയാണ്. കാര്‍ഷിക മേഖലയായ ഇടുക്കിയില്‍ 25 സെന്റിലധികം സ്ഥലമുള്ളവരെ ബി.പി.എല്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നത് അംഗീകരിക്കാനാവില്ല. ഒരേക്കറില്‍ താഴെ സ്ഥലമുള്ള നാമമാത്ര കര്‍ഷകരാണ് ജില്ലയിലെ ഒട്ടുമിക്കവരും.
ഈ കൃഷിഭൂമിയില്‍ നിന്ന് ഉപജീവനം നടത്താനാവാതെ കാലി വളര്‍ത്തലും തൊഴിലുറപ്പ് പദ്ധതിയും കൂലിപ്പണിയും ചെയ്ത് ദൈനംദിന ജീവിതം നടത്തി വരുന്നവരെ ബി.പി.എല്‍ ആനുകൂല്യങ്ങള്‍ കൂടി ഇല്ലാതാക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകരോടുള്ള ഇരുട്ടടിയാണെന്ന് എം.എല്‍.എ പറഞ്ഞു.
യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി അധ്യക്ഷത വഹിച്ചു. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍, അഡ്വ. എബി തോമസ്, ക്ലമന്റ് ഇമ്മാനുവേല്‍, ഷിജോ തടത്തില്‍, ബിബിന്‍ അഗസ്റ്റിന്‍, റെനി മാണി, ഇ.പി നാസര്‍, കെ.ബി അഭിലാഷ്, ക്രിസ്‌ററി തോമസ്, ബിജു കാനത്തില്‍, സജി വാലുമ്മേല്‍, ജോമറ്റ് ജോസഫ്, തോമസ് കടുത്താഴെ, ജോണി ചെമ്പുകട, അനീഷ് കടുകുമ്മാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."