വ്യാജ വളവും കീടനാശിനിയും നിര്‍മിച്ച് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍
കട്ടപ്പന: വ്യാജ വളവും കീടനാശിനിയും നിര്‍മിച്ച് വില്‍പ്പന നടത്തിയയാളെ അണക്കരയില്‍ നിന്നും പിടികുടി.
കഴിഞ്ഞ അഞ്ച് മാസമായി വ്യാജ വളം നിര്‍മിച്ച് വില്‍പന നടത്തിയ കഞ്ഞിക്കുഴി സ്വദേശി മൊടിക്കല്‍ പുത്തന്‍വീട്ടില്‍ സാം ജോര്‍ജി(50)നെയാണ് കട്ടപ്പന പൊലിസ് പിടികൂടിയത്.
വില കുറഞ്ഞ നിരോധിത കീടനാശിനികളും മറ്റ് അസംസ്‌കൃത വസ്തുക്കളും മണലും ഉപയോഗിച്ചാണ് ഇയാള്‍ വളം നിര്‍മ്മിച്ചിരുത്. കുമളി വെസ്‌റ്റേണ്‍ അഗ്രോ ട്രേഡിങ് കമ്പനിയുടെ രജിസ്‌ട്രേഷനും അഡ്രസ്സും ഉപയോഗിച്ചാണ് ജീവന്‍ സോ എ പേരില്‍ വളം വില്‍പന നടത്തിയിരുന്നത്.
വിവരം ലഭിച്ച കമ്പനിയുടെ ആളുകള്‍ അണക്കരയില്‍ വില്‍പനയ്ക്കു കൊണ്ടുവന്ന വളങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ന്നു വിവരം അറിഞ്ഞ് എത്തിയ കട്ടപ്പന പൊലിസ് സാം ജോര്‍ജിനെ അറസ്റ്റ് ചെയ്തു. കട്ടപ്പന ഇരുപതേക്കറിലെ വാടക മുറിയിലായിരുന്നു വളം നിര്‍മിച്ചിരുന്നത്.
ഇവിടെ പൊലിസ് നടത്തിയ പരിശോധനയില്‍ വ്യാജ വളവും പായ്ക്കിങ് കവറുകളും കണ്ടെടുത്തു.
45 രൂപ നിര്‍മാണ ചിലവ് വരുന്ന വളത്തിനു കര്‍ഷകരെ കബളിപ്പിച്ച് 450 രൂപയാണ് ഈടാക്കുന്നത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."