ലീഗല്‍ മെട്രോളജിയുടെ മിന്നല്‍ പരിശോധന; എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കോട്ടയം: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ സിനിമ തിയേറ്ററുകള്‍, പഴവര്ഗമൊത്ത വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന നടത്തി. എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിനിമാ തിയേറ്ററുകളിലെ സ്റ്റാളുകളില്‍ സ്നാക്സിനും ശീതള പാനീയങ്ങള്‍ക്കും ഉയര്‍ന്ന വില ഈടാക്കുന്നതായി പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
നിയമാനുസരണം ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത പാക്കറ്റുകള്‍ വില്‍പ്പനക്കായി പ്രദര്‍ശിപ്പിക്കുക, ഉയര്‍ന്ന വില ഈടാക്കുക, പായ്ക്കറ്റുകളില്‍ പ്രഖ്യാപിത തൂക്കത്തേക്കാള്‍ കുറഞ്ഞ അളവില്‍ പാക്ക് ചെയ്യുക എന്നീ കുറ്റങ്ങള്‍ക്കാണു പ്രധാനമായും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."