കുടിവെള്ള പൈപ്പ് തകര്‍ന്നു: നാട്ടകത്ത് കുടിവെള്ളമില്ല
ചിങ്ങവനം: നഗരസഭയുടെ നാട്ടകം മേഘലയിലെ പതിനഞ്ച് വാര്‍ഡുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് തകര്‍ന്നു.
സിമന്റുകവലയിലെ കണ്ണങ്കര പാലത്തിനു സമീപം സ്ഥാപിച്ച ജോയിന്റാണ് തകര്‍ന്നത്.ഇതുമൂലം ആയിരക്കണക്കിന് ലിറ്റര്‍ ജലമാണ് തോട്ടില്‍ വീണ് പാഴാവുന്നത്.
ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാട്ടര്‍ അതോരിട്ടിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല വെള്ളൂപ്പറമ്പ് പദ്ധതിയില്‍ നിന്ന് വെള്ളം
പൈപ്പുലൈനിലൂടെ നാട്ടകം ഇന്ത്യാ പ്രസിനു സമീപത്തെ വാട്ടര്‍ ടാങ്കിലെത്തിച്ച് അവിടെ നിന്നാണ് പതിനഞ്ചു വാര്‍ഡുകളിലേക്ക് വെള്ളം
കൊടുത്തിരുന്നത് വെള്ളം പമ്പ് ചെയ്താല്‍ പതിനേഴ് മണിക്കൂറുകള്‍ കൊണ്ട് നിറഞ്ഞിരുന്ന ടാങ്കാവട്ടെ വെള്ളം തോട്ടില്‍ വീണ് നഷ്ടപ്പെടുന്നതുമൂലം ഒരാഴ്ച കൊണ്ടാണ് നിറയുന്നത്.
ഏഴു മാസം മുമ്പും പാലത്തിലുള്ള പൈപ്പ് തകരാറിലായിരുന്നു തുടര്‍ന്ന് ആഴ്ചകളോളം ജലം പാഴാവുന്നത് തുടര്‍ന്നു. നാട്ടുകാര്‍ കൗണ്‍സിലര്‍ സുരേഷ് ബാബുവിന്റെനേതൃത്വത്തില്‍ വാട്ടര്‍ അതോരിട്ടിയെ സമീപിച്ചു. എന്നാല്‍
കെഎസ്ടിപിയുടെ അനുവാദത്തോടെയേ പണികള്‍ നടത്താന്‍ കഴിയൂവെന്ന് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ പ്രതിഷേധം കന ത്തതോടെ താല്‍ക്കാലികമായി പൊട്ടല്‍ അടച്ചു. ഇതിനു ശേഷമാണിപ്പോള്‍ വലിയ അളവില്‍ ജലം നഷ്ടപ്പെടുന്നത്. രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന നാട്ടകത്തെ
നിവാസികള്‍ കുടിവെള്ളം വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."