എസ്റ്റേറ്റ് മാനേജരുടെ ദേഹത്ത് ബി.എം.എസ് പ്രവര്‍ത്തകര്‍ കരിയോയില്‍ ഒഴിച്ചതായി പരാതി
മുണ്ടക്കയം: എസ്റ്റേറ്റ് മാനേജരെ ബി.എം.എസ് പ്രവര്‍ത്തകര്‍ ഓഫിസിനുള്ളില്‍ കയറി കരിഓയില്‍ ഒഴിച്ചു. ഹാരിസണ്‍ മലയാളം മുണ്ടക്കയം ഡിവിഷന് വെളളനാടി സീനിയര്‍ മാനേജര്‍ കോട്ടയം ,ചാലുകുന്ന്,കല്ലുപാലത്തില്‍ ബിജോയ് മാത്യു(52) ന്റെ ശരീരത്തിലാണു നാലംഗ സംഘം കരിഓയില്‍ ഒഴിച്ചത്.
ശരീരമാസകലം കരി ഓയില്‍ വീണ മാനേജറെ ഇരുപത്തിയാറാം മൈലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍, കണ്ണിനുഗുരുതരമായ പരുക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികില്‍സക്കായി കോട്ടയത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോകും .ഓഫിസിലുണ്ടായിരുന്നു ലാപ്ടോപ്, രണ്ടു മൊബൈല്‍ ഫോണുകള്‍, കമ്പനിയുടെ പ്രധാന രേഖകള്‍ എന്നിവ കരിഓയില്‍ വീണു നശിച്ചതായി മാനേജര്‍ അറിയിച്ചു.മുണ്ടക്കയം പൊലിസ് കേസെടുത്തു അന്വഷണം ആരംഭിച്ചു.
എന്നാല്‍ മാനേജറുടെ ആരോപണം അടിസ്ഥാന രഹിതമാണന്നു പ്ലാന്റേഷന് മസ്ദൂര്‍ സംഘം കോട്ടയം ജില്ലാ സെക്രട്ടറി കെ.എം ഗോപി പറഞ്ഞു.ബി.എം.എസ് തൊഴിലാളികളെ അന്യായമായി പീഡിപ്പിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് നടന്നതെന്നും മറ്റുള്ള ആരോപണങ്ങളെല്ലാം വ്യാജ പ്രചരണമാണന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."