വൈക്കം-തവണക്കടവ് ജലപാതയില്‍ സര്‍വീസ് നടത്തുന്നത് കാലപ്പഴക്കം ചെന്ന ബോട്ടുകള്‍
വൈക്കം: വേമ്പനാട്ട് കായലിലൂടെയുള്ള വൈക്കം-തവണക്കടവ് ബോട്ട് സര്‍വീസ് യാത്രക്കാര്‍ക്കു വെല്ലുവിളിയാകുന്നു. യാത്ര സുരക്ഷിതമല്ലാത്ത പലക ബോട്ടുകള്‍ ആണ് ഇപ്പോഴും ഇവിടെ സര്‍വീസ്.
ഇവിടെ സര്‍വീസ് നടത്തിയിരുന്ന എ 89 എന്ന ബോട്ട് വെള്ളക്കേട് മൂലം സര്‍വീസ് നടത്താതെ ജെട്ടിയില്‍ കെട്ടിയിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു.
എ 87 എന്ന ബോട്ട് സിനിമ ഷൂട്ടിംഗിനിടയില്‍ ഷാഫ്റ്റ് ഒടിഞ്ഞ് പ്രൊപ്പല്ലര്‍ തകര്‍ന്ന് എഞ്ചിന്‍ പലക തകര്‍ത്തതിനെതുടര്‍ന്ന് എഞ്ചിന്‍ മുന്നോട്ട് തള്ളിയതുമൂലം സര്‍വീസ് നടത്താനാകാതെ വന്ന ബോട്ടും വൈക്കത്ത് എത്തിച്ചു.
ഈ ബോട്ട് കരക്കുകയറ്റി പരിശോധന നടത്തി ട്രാഫിക് സൂപ്രണ്ട് അനുമതി നല്‍കിയാല്‍ മാത്രമെ ബോട്ട് ഓടിയ്ക്കാന്‍ പറ്റുകയുള്ളൂ. എന്നാല്‍ ഈ ബോട്ട് ഓടിക്കുന്നതിനായി അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എറണാകുളം ജില്ലയില്‍ പലക അടിച്ച ബോട്ട് ഓടിയ്ക്കാന്‍ പാടില്ല എന്നതുകൊണ്ട് അവിടുത്തെ പഴകിയതും തകര്‍ന്നതും വെള്ളച്ചോര്‍ച്ചയും ഉള്ള ബോട്ടുകള്‍ ആണ് വൈക്കത്തേക്കുവിടുന്നതെന്ന് ആക്ഷേപമുണ്ട്.
ഇവിടെ ഉണ്ടായിരുന്ന മൂന്ന് സ്റ്റീല്‍ ബോട്ടുകള്‍ എറണാകുളത്തേക്ക് മാറ്റുകയും ചെയ്തു. മഴക്കാലത്ത് ജീവനക്കാര്‍ വെള്ളം അകത്തുനിന്ന് കോരിയശേഷം വേണം സര്‍വീസ് നടത്താന്‍. യാര്‍ഡില്‍ കയറ്റി ബോട്ട് പണിതശേഷമെ ബോട്ട് ഓടിക്കാവൂ എന്ന് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ജീവനക്കാരെ തകര്‍ന്ന ബോട്ടുകള്‍ ഓടിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിക്കുന്നത്.
ദിനംപ്രതി പതിനായിരക്കണക്കിനു യാത്രക്കാര്‍ കടന്നുപോകുന്ന ഈ ജെട്ടിയില്‍ രണ്ട് ബോട്ടുകള്‍ മാത്രമാണു സര്‍വീസ് നടത്തുന്നത്.
പ്രതിഷേധം ശക്തമായപ്പോള്‍ കഴിഞ്ഞ ദിവസം ഒരു ബോട്ടുകൂടി എത്തി. എന്നാല്‍ കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ വരുമാന ലഭ്യതയില്‍ ഒന്നാമത് നില്‍ക്കുന്ന വൈക്കം ഫെറി നേരിടുന്ന പ്രതിസന്ധികള്‍ കാലങ്ങളായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."