ചികിത്സക്ക് അമിത ചാര്‍ജ് ഈടാക്കിയതായി പരാതി
മാള: ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് അമിത ചാര്‍ജ് ഈടാക്കിയെന്നാരോപിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി. മാള സ്വദേശിയായ വലിയപാലം സുധീറാണ് ഒരു ദിവസത്തെ ചികിത്സക്കായി വന്‍തുക ഈടാക്കിയെന്നാരോപിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. സുധീറിന്റെ മകനും മാള സെന്റ് ആന്റണീസ് സ്‌കൂളിലെ വിദ്യാര്‍ഥിയുമായ അജ്മീറിനെ ഒരു ദിവസം ചികിത്സിച്ചതിന്റെ പേരില്‍ 10267 രൂപ ഈടാക്കിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം കുട്ടി സ്‌കൂളില്‍ വീഴുകയും കയ്യിന്റെ എല്ലിന് ചെറിയ പൊട്ടലേല്‍ക്കുകയും ചെയ്തിരുന്നു. തല്‍സമയം തന്നെ സ്‌കൂളിലെ അധ്യാപകര്‍ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പരിശോധന നടത്തിയ ഡോക്ടര്‍ കയ്യിന് പ്ലാസ്റ്റര്‍ ഇടണമെന്ന് പറഞ്ഞു. പ്ലാസ്റ്ററിട്ട് ഒരു ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിറ്റേ ദിവസം രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയുമുണ്ടായി. പ്ലാസ്റ്ററിട്ടതിന് ശേഷം 8500 രൂപയുടെ ബില്ല് തന്നു. പിറ്റേന്ന് രാവിലെ ഡിസ്ചാര്‍ജ് ആയപ്പോള്‍ 8500 രൂപയടക്കമുള്ള 11000 രൂപ ഈടാക്കി. സാധാരണ സ്വകാര്യ ആശുപത്രികളില്‍ രണ്ടായിരമോ മൂവായിരമോ രുപയിലൊതുങ്ങുന്ന ബില്ലും ഗവണ്‍മെന്റ് ആശുപത്രിയില്‍ 500 രൂപയില്‍ ഒതുങ്ങുന്ന ബില്ലും വരാവുന്ന സ്ഥാനത്താണ് പതിനോരായിരം രൂപ ഈടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."