HOME
DETAILS

ആനയെഴുന്നള്ളിപ്പിലും വെടിക്കെട്ടിലും കര്‍ശന നിയന്ത്രണം

  
backup
October 29 2016 | 03:10 AM

%e0%b4%86%e0%b4%a8%e0%b4%af%e0%b5%86%e0%b4%b4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%86


ക്ഷേത്രോത്സവങ്ങള്‍ പ്രതിസന്ധിയുടെ നിഴലില്‍: വെടിക്കെട്ട് നിര്‍മാണ ശാലകള്‍ അടച്ചുപൂട്ടിവടക്കാഞ്ചേരി: ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിലും കര്‍ശന നിയന്ത്രണം ഏര്‍പെടുത്താനുള്ള കേന്ദ്ര കേരള സര്‍ക്കാരുകളുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആനയും വെടിക്കെട്ടുമുള്ള ക്ഷേത്രോത്സവങ്ങളെല്ലാം കടുത്ത പ്രതിസന്ധിയിലേക്ക്. വരിഞ്ഞ് മുറുക്കുന്ന നിയന്ത്രണങ്ങളെ അതിജീവിച്ച് ഇനിയും മുന്നോട്ടു പോകാനാകില്ലെന്ന് പ്രഖ്യാപിച്ച് വെടിക്കെട്ട് കരാറുകാരുടെ സംഘടനയായ ഫയര്‍ വര്‍ക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. തൃശൂര്‍, മലപ്പുറം പാലക്കാട് ജില്ലകളില്‍ ഒരു വെടിക്കെട്ടും ഇനി ഏറ്റെടുക്കില്ലെന്ന്  പ്രഖ്യാപിച്ച സംഘടന തങ്ങളുടെ വെടിക്കെട്ട് നിര്‍മാണ ശാലകള്‍ അടച്ചുപൂട്ടുകയാണെന്നും, അനുബന്ധ പ്രവര്‍ത്തനങ്ങള്‍  നിര്‍ത്തിവെക്കുകയാണെന്നും പ്രഖ്യാപിച്ചു. ചേലക്കരയിലെ കേന്ദ്ര കമ്മറ്റി ഓഫിസില്‍ നടന്ന യോഗത്തിലാണ് സുപ്രധാനമായ തീരുമാനം കൈ കൊണ്ടതെന്ന് സംസ്ഥാന ഭാരവാഹികളായ ക്രിസ്റ്റഫര്‍ തൃശൂര്‍, കുണ്ടന്നൂര്‍ സുന്ദരാക്ഷന്‍, സി.ആര്‍ നാരായണന്‍ കുട്ടി എന്നിവര്‍ സുപ്രഭാതത്തോട് പറഞ്ഞു.
പുറ്റിങ്ങല്‍ ദുരന്തത്തിന് ശേഷം വിവിധ വകുപ്പുകള്‍ തങ്ങളെ വേട്ടയാടുകയാണ്. ഓരോ ദിവസവും ഓരോരോ  നിയമങ്ങള്‍ തങ്ങളുടെ മേല്‍ കെട്ടിവെക്കുകയാണ്.
നിയമാനുസരണം ലൈസന്‍സ് എടുത്ത് ഗവണ്‍മെന്റ് നിബന്ധനകള്‍ക്കും, നിയമങ്ങള്‍ക്കും വിധേയമായാണ് തങ്ങള്‍ വെടിക്കെട്ട് നടത്തുന്നത്. തങ്ങളുടെ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും ചൂണ്ടിക്കാട്ടി കേരളത്തിലെ മുഴുവന്‍ എം.എല്‍.എ മാര്‍ക്കും നിവേദനം നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ ഈ നിലയില്‍ മുന്നോട്ട് പോകാനാവില്ല. മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കണം.
വെടിക്കെട്ടിന് എന്തൊക്കെ സാധന സാമഗ്രികള്‍ ഉപയോഗിക്കാം, എത്ര കിലോ വരെ പൊട്ടിക്കാം, എന്നിവക്കെല്ലാം കൃത്യമായ മാനദണ്ഡം പുറപ്പെടുവിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഫയര്‍ വര്‍ക്‌സിനുള്ള ഡിസ്‌പ്ലെ 15 ദിവസം മുമ്പെങ്കിലും നല്‍കണമെന്നും ഫിമ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായി 46 കലാകാരന്മാരാണ് ഉള്ളത്. ഇവരുടെ കീഴില്‍ ആയിരകണക്കിന് തൊഴിലാളികള്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം വലിയ ആശങ്കയിലാണ്. ഇത് സര്‍ക്കാരിന് പ്രശ്‌നമാകുന്നില്ല എന്നത് ഏറെ ഖേദകരമാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനും നിവേദനം നല്‍കിയിട്ടും ഒരു നടപടിയുമുണ്ടാകാത്തതിലെ നിരാശയും വെടിക്കെട്ട് കലാകാരന്മാര്‍ മറച്ച് വെക്കുന്നില്ല.
അതിനിടെ നിലവിലെ നിയന്ത്രണത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലെന്നാണ് അധികൃതരുടെ നിലപാട്. ഉഗ്രശബ്ദം പുറപ്പെടുവിക്കുന്ന ഗുണ്ട്, അമിട്ട് എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല. അപകടവും ദുരന്തങ്ങളും അതിവേഗം  സൃഷ്ടിക്കുന്ന പൊട്ടാസ്യം ക്ലോറൈറ്റ് പോലുള്ള വസ്തുക്കള്‍ കരിമരുന്നില്‍ ചേര്‍ക്കാന്‍ അനുവദിക്കില്ല. രാത്രി 10 നും, പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ വെടിക്കെട്ട് നടത്താന്‍ അനുവദിക്കില്ല. തുടങ്ങിയ കര്‍ശന വ്യവസ്ഥകളാണ് ഗവണ്‍മെന്റ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാന്‍ ഉത്സവ കമ്മിറ്റികളും, വെടിക്കെട്ട് കരാറുകാരും തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി ക്ഷേത്രോത്സവങ്ങളുടെ ഭാവി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago