HOME
DETAILS
MAL
മലമ്പുഴ ഡാമിനകത്തുനിന്ന് വന്‍തോതില്‍ മണല്‍ കൊള്ള
backup
October 29 2016 | 03:10 AM
പാലക്കാട്: വെള്ളം വറ്റിത്തുടങ്ങിയ മലമ്പുഴ ഡാമിനകത്തു നിന്നും വന്‍ തോതില്‍ മണല്‍ വാരി കടത്തുന്നു. മൈലാടി പുഴ ചെന്ന് ചേരുന്ന എലിവാല് ഭാഗത്താണ് മണല്‍ കൊള്ള നടക്കുന്നത്. പകല്‍ മണല്‍ വാരിയെടുത്ത് കൂട്ടിയിട്ടശേഷം രാത്രി പത്തിന് ശേഷമാണ് കടത്തുന്നത്.
ജനവാസം കുറഞ്ഞ സ്ഥലമായതിനാല്‍ പെട്ടെന്ന് ആര്‍ക്കും മണലെടുപ്പ് കാണാനും കഴിയില്ല. ഒരു ദിവസം പത്തു ലോഡ് മണല്‍ വരെ കടത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഗുണ്ടാ സംഘങ്ങളുടെ പിന്‍ബലത്തിലാണ് കടത്തുന്നത്.
ജലസേചനവകുപ്പോ, റവന്യൂ അധികൃതരോ യാതൊരു നടപടിയും എടുക്കാന്‍ തയാറാവുന്നില്ലെന്ന പരാതിയും ഉണ്ട്. കഴിഞ്ഞ രണ്ടു മാസമായി ഇവിടുന്ന് മണല്‍ കടത്തി കൊണ്ടുപോകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."