ഖുര്‍ആന്‍ പ്രഭാഷണവാര്ഷികം സ്വഗത സംഘരൂപീകരണം ഇന്ന്
കൊപ്പം: പട്ടാമ്പി മണ്ഡലം എസ്. വൈ.എസ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ആമയൂരില്‍ മാസം തോറും നടത്തപ്പെടുന്ന ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ രണ്ടാം വാര്‍ഷികം 2017 ഫെബ്രുവരി 27 ന് ഞായറാഴ്ച്ച രാത്രി ഏഴിന് ആമയൂര്‍ വാദി ഫുര്ഖാനില് നടത്തും.
പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘരൂപീകരണ യോഗം ഇന്ന് വൈകുന്നേരം നാലിന് ആമയൂര്‍ ഹിദായത്തുല്അനാം മദ്റസ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ ഭാരവാഹികള്‍ സംബന്ധിക്കും.
സമസ്തയുടെയും പോഷക ഘടങ്ങളുടെയും മണ്ഡലം, മേഖല, പഞ്ചായത്ത് തല ഭാരവാഹികളും മദ്റസ, മഹല്ല് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സുന്നി യുവജന സംഘം മണ്ഡലം പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് ജിഫ്രി തങ്ങള്‍ വല്ലപ്പുഴയും ജന.സെക്രട്ടറി സയ്യിദ് ഹസന് സഖാഫ് തങ്ങള്‍ കൊപ്പവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."