കൂറ്റനാട് മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനമില്ല
കൂറ്റനാട്: ടൗണില്‍ സ്ഥിരമായ മാലിന്യ സംസ്‌കരണസംവിധാനമില്ല. മലിന്യം കളയുന്നതിന് സ്ഥിരംസ്ഥലമോ ശേഖരിക്കുന്നതിന് ആളുകളോ ഇല്ല. ഹോട്ടലുകളില്‍ നിന്നും പച്ചക്കറിക്കടകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഓടകളില്‍ തള്ളുകയാണ്. മാലിന്യങ്ങള്‍ ഓടകളില്‍ കെട്ടിക്കിടക്കുന്നത് ദുര്‍ഗന്ധം വരാന്‍ ഇടയാകുന്നു. കൂറ്റനാട് ടൗണിലെ മാലിന്യങ്ങള്‍ ടൗണിലെ പിറകിലെ വയല്‍പ്രദേശങ്ങളിലും കുളങ്ങളിലുമാണ് ചെന്നെത്തുന്നത്.
ടൗണിന് പിറകിലെ തിരുത്തിപ്പാറയിലെ വിവിധ ഇടങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങളാണ്. ടൗണില്‍ കച്ചവടക്കാര്‍ പലപ്പോഴും റോഡരികിലും മറ്റും തീയിടുന്നത് സ്ഥിരം കാഴ്ചയാണ്. മറ്റൊരു സംവിധാനം ഇല്ലാത്തത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു.
നേരത്തെ മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണത്തിനുള്ള പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയതായി നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രജീഷപറഞ്ഞു. ഇതിനായി സ്ഥലവും മാലിന്യ സംസ്‌കരണത്തിനായി പ്ലാന്റിന്റെ കാര്യത്തിലും തീരുമാനമായതായിരുന്നു. മാലിന്യ സംസ്‌കരണത്തിനായി കണ്ടെത്തിയ സ്ഥലത്തിന്റ സമീപത്തുള്ള വീടുകളില്‍ നിന്നും വിയോജിപ്പ് ഉയര്‍ന്നതു കാരണം ഈ പദ്ധതി നടന്നില്ല.
നിലവില്‍ മാലിന്യ സംസ്‌കരണത്തിന്റ കാര്യത്തില്‍ നേരിടുന്ന വെല്ലുവിളി സ്ഥലപരിമിതിയാണ്. സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പഞ്ചായത്തതികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."